ന്യൂസ് ഡെസ്ക് : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള മുന്നറിയിപ്പ് പുറത്ത്.
തെരഞ്ഞെടുപ്പ് പ്രചാരണം പരിധി വിടരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാലിക്കേണ്ട മുഖ്യ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കും. ശക്തമായ നടപടികള്‍ നിർദ്ദേശം ലംഘിച്ചാല്‍ ഉണ്ടാകുമെന്നും രാജീവ് കുമാർ മുന്നറിയിപ്പ് നല്‍കി.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മുന്നറിയിപ്പ് വന്നത് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഉത്തരവാദിത്തം ഓരോ രാഷ്ട്രീയ പാർട്ടികളുടെയും താരപ്രചാരകർക്കായിരിക്കും. സ്ഥാനാർത്ഥികളെ പ്രചാരണ വേളയില്‍ വ്യക്തിപരമായി അക്രമിക്കരുത്. ജാതി മതപരമായ ആക്ഷേപങ്ങള്‍, വിമർശനങ്ങളും വിദ്വേഷ പ്രസംഗങ്ങളും പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ.