ഡല്‍ഹി : രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന സിപിഐ നിലപാടില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ പറ്റി ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ബിജെപി വിരുദ്ധ നീക്കങ്ങളുടെ മുന്നില്‍ നില്ക്കാന് സിപിഎമ്മിന് ഭയമാണ്. സിപിഎമ്മിന് എന്ത് പറ്റിയെന്ന് അറിയില്ല. സിപിഎം നിലപാട് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആരെല്ലാം എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയാണ് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കര്‍ണാടകയില്‍ അവര്‍ സ്വീകരിച്ചത്. ജെഡിഎസ് വിഷയത്തില്‍ സിപിഎമ്മിറ്റേതു മൃദു സമീപനമാണ്. ഇപ്പോഴും അവര്‍ തീരുമാനിക്കട്ടെ എന്നാണ് സിപിഎം പറയുന്നത്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യ മുന്നണിയുടെ ഭാഗമാകാതിരുന്ന ഏക പാര്‍ട്ടി ജെഡിഎസാണ്. കഴിഞ്ഞ ആറ് മാസമായി ബിജെപിയുമായി ജെഡിഎസ് ചര്‍ച്ച നടത്തുകയാണ്. ഇതൊന്നും സിപിഎം കണ്ടിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. ജെഡിഎസ് ചര്‍ച്ച നടത്തിയ ശേഷമാണ് ബിജെപിയിലേക്ക് പോകുന്നത്.