ന്യൂസ് ഡെസ്ക് : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് ആർഎസ്പിക്ക് (റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി) നല്‍കാൻ കോണ്‍ഗ്രസ് ധാരണയായി.സിറ്റിംഗ് എംപി എൻ കെ പ്രേമചന്ദ്രനായിരിക്കും സ്ഥാനാർത്ഥി. കോണ്‍ഗ്രസ്-ആർഎസ്പി ഉഭയകക്ഷി ചർച്ചയില്‍ മറ്റൊരു പേരും നിർദേശിച്ചിട്ടില്ല. യുഡിഎഫിൻ്റെ സീറ്റ് വിഭജന ചർച്ചകള്‍ പൂർത്തിയാകുന്നതോടെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് വേണ്ടി സീറ്റ് നിലനിർത്തിയിരുന്ന കൊല്ലം സീറ്റ് ആർ.എസ്.പിക്ക് നല്‍കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും പ്രേമചന്ദ്രൻ്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു. ആർഎസ്പിയെ പ്രതിനിധീകരിക്കാൻ പ്രേമചന്ദ്രനേക്കാള്‍ മികച്ച സ്ഥാനാർത്ഥിയില്ലെന്ന് പാർട്ടി സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2014ല്‍ എം എ ബേബിക്കെതിരെ 37,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രൻ വിജയിച്ചത്. 2019ല്‍ അദ്ദേഹത്തിൻ്റെ ഭൂരിപക്ഷം ഒന്നരലക്ഷം ഉയർന്നു..