പി.ടിയെ മറികടക്കാൻ ഉമ ; ഒരു ബൂത്തിലും ലീഡില്ലാതെ എൽ.ഡി.എഫ് : പരാജയം സമ്മതിച്ച് ഇടത് മുന്നണി

കൊച്ചി : പി.ടി ഒഴിഞ്ഞ മണ്ഡലത്തിൽ നിർണ്ണായകമായ ലീഡ് സ്വന്തമാക്കി യു.ഡി.എഫ്. ഒരു ഘട്ടത്തിൽ പോലും പിന്നിലേയ്ക്ക് കുതിക്കാതെ മുന്നോട്ട് കുതിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് കഴിഞ്ഞ തവണ പിടി തോമസ് നേടിയ ലീഡ് മറികടക്കുമെന്ന് ഉറപ്പായി. ഇതിനിടെ മണ്ഡലത്തിലെ പരാജയം എൽ.ഡി.എഫ് സമ്മതിച്ചു. മുഖ്യമന്ത്രി പ്രചാരണത്തെ നയിച്ചിട്ടില്ല. പ്രചാരണം നയിച്ചത് തങ്ങളാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൽ മോഹനൻ അറിയിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് ഒരു ബൂത്തിൽ പോലും ലീഡ് ലഭിച്ചില്ല ഇത് വരെ.
ആദ്യ ലീഡ് നില
യു.ഡി.എഫ് – 30115
എൽഡിഎഫ് – 18403
എൻഡിഎ – 6023
യു.ഡി.എഫ് – 12113 വോട്ട് ലീഡ്

Advertisements

Hot Topics

Related Articles