പിറവത്തിൻ്റെ മനസ്സിൽ ഇടം പിടിച്ച് യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്

പിറവം : കോട്ടയം ലോക്സഭ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് ഇന്നലെ (15/03/24) പിറവം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ദിനംപ്രതി ഉയരുന്ന കനത്ത ചൂട് വകവെയ്ക്കാതെ നൂറുകണക്കിന് ആളുകളാണ് സ്ഥാനാർഥിയെ കാണാനായി പാതയോരങ്ങളിൽ കാത്തു നിന്നത്. രാവിലെ കൂത്താട്ടുകുളം രാജീവ് സ്ക്വയറിൽ എത്തിയപ്പോൾ വൻ ജനാവലിയാണ് സ്ഥാനാർഥിയെ കാണാനും ആശംസകൾ അറിയിക്കാനും എത്തിയത്. പുഷ്പാർച്ചനയ്ക്ക് ശേഷം വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ഇsയാറിലെ മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയിലെ ജീവനക്കാരെ സന്ദർശിച്ചു. കുശലാന്വേഷണങ്ങൾക്ക് ശേഷം വോട്ട് അഭ്യർഥിച്ചിട്ടാണ് സ്ഥാനാർഥി മടങ്ങിയത്.തുടർന്ന് കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീൻ ജുമാ മസ്ജിദ് സന്ദർശിക്കുകയും വെള്ളിയാഴ്ച ജുമാ പ്രാർത്ഥനയ്ക്ക് ശേഷം വിശ്വാസികളെ നേരിട്ടു കാണുകയും ചെയ്തു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്ന് സ്ഥാനാർഥി പറഞ്ഞു. ശേഷം വടകര കത്തോലിക്കാ പള്ളിയിലെ കുരിശിന്റെ വഴിയിൽ പങ്കെടുത്തു. ചടങ്ങിനെത്തിയ വിശ്വാസികളോട് സ്നേഹ സംഭാഷണം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.മേരിഗിരി സി എം ഐ ആശ്രമം, കൂത്താട്ടുകുളം ടൗൺ യൂദാശ്ലീഹാ പള്ളി, ദേവമാതാ ആശുപത്രി, ദേവമാതാ ആശ്രമം എന്നിവടങ്ങളിൽ സന്ദർശനം നടത്തി. ശ്രീധരീയം ആശുപത്രിയിലെത്തിയ സ്ഥാനാർഥി ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ പി നാരായണൻ നമ്പൂതിരി കണ്ട് ആശിർവാദം ഏറ്റുവാങ്ങി.വടകര സാന്തുല ട്രസ്റ്റ് ആശുപത്രി ,അഡറേഷൻ കോൺവെൻ്റ് എന്നിവടങ്ങളിലും വൈകുന്നേരം സന്ദർശനം നടത്തി. കോൺവെൻ്റിലെത്തിയ സ്ഥാനാർഥി സിസ്റ്റർമാരെ കാണുകയും വോട്ട് അഭ്യർഥിക്കുകയും ചെയ്തു. യു ഡി എഫ് സ്ഥാനാർഥിയുടെ മണ്ഡല പര്യടനങ്ങളുടെ തുടക്കം തന്നെ ഏറെ ആവേശത്തോടെയാണ് വോട്ടർമ്മാർ വരവേറ്റത്. ജനങ്ങളുടെ ആവേശം തങ്ങൾക്ക് ഏറെ വിജയ പ്രതീക്ഷ നൽകുന്നതാണെന്ന് സ്ഥാനാർഥി പറഞ്ഞു. പര്യടനത്തിൽ സ്ഥാനാർഥിയോടൊപ്പം പിറവം എം എൽ എ അനൂപ് ജേക്കബ്, കൂത്താട്ടുകുളം മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ, യു ഡി എഫ് കൂത്താട്ടുകുളം ചെയർമാൻ പ്രിൻസ് പോൾ ജോൺ, കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബേബി കീരാംതടം, ഭാസ്കരൻ പി സി, ഷാജി എം എ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.