ലോക്‌സഭാ തിരഞ്ഞെടുപ്പ്; 36978 പ്രചരണ സാമഗ്രികൾ ജില്ലയിൽ നിന്നും നീക്കം ചെയ്തു

കോട്ടയം: ലോകസഭാ
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ ഇതുവരെ അനധികൃതമായി സ്ഥാപിച്ച 36978 പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ നീക്കം ചെയ്തു.
പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച 32556 പോസ്റ്ററുകളും 3921 ബാനറുകളും 480 മറ്റു പ്രചാരണവസ്തുക്കും അടക്കം 36978 എണ്ണമാണ് നീക്കം ചെയ്തത്. സ്വകാര്യസ്ഥലത്തു അനധികൃതമായി സ്ഥാപിച്ച 20 പ്രചാരണവസ്തുക്കളും നീക്കം ചെയ്തു.

Advertisements

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകൾ കരി ഓയിൽ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകൾ, പോസ്റ്ററുകൾ, ബാനറുകൾ, ബോർഡുകൾ എന്നിവ ഇളക്കി മാറ്റുകയുമാണു ചെയ്യുന്നത്. പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിനൊപ്പം ഇത്തരം നിയമ ലംഘനങ്ങൾ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകൾ വീഡിയോയിൽ പകർത്തുന്നുമുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.