തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ-ഇഡിസി വോട്ട് ;  അപേക്ഷ ഏപ്രിൽ 11, 12, 15 ദിവസങ്ങളിൽ നൽകാം

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോളിങ് -തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിനുള്ള ഫോമുകൾ ഏപ്രിൽ 11,12,15 ദിവസങ്ങളിൽ  ജില്ലയിലെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ വിതരണം ചെയ്യുകയും പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുകയും ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ ഇതിനുളള സൗകര്യമുണ്ടായിരിക്കും. മറ്റു ലോക്‌സഭാമണ്ഡലങ്ങളിൽ വോട്ടുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു പോസ്റ്റൽ വോട്ടിനായി ഫോറം 12 ലും കോട്ടയം ലോക്‌സഭാമണ്ഡലത്തിൽ വോട്ടുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് (ഇഡിസി) ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതിന് ഫോറം 12 എയിലുമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ പൂരിപ്പിച്ചു നൽകുമ്പോൾ ഉദ്യോഗസ്ഥർ അവരുടെ പോസ്റ്റിംഗ് ഓർഡറും  തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഇതോടൊപ്പം നൽകണം. ഉദ്യോഗസ്ഥർക്ക് ജില്ലയിലെ ഏതുപരിശീലനകേന്ദ്രത്തിൽനിന്നും അപേക്ഷ വാങ്ങി അവിടെത്തന്നെ പൂരിപ്പിച്ചു നൽകാം. ഏപ്രിൽ 26 ന് തെരഞ്ഞെ

Advertisements

ടുപ്പ് ഡ്യൂട്ടിയുള്ള മറ്റ് ഉദ്യോഗസ്ഥർക്കും അനുദ്യോഗസ്ഥർക്കും(ഡ്രൈവർമാർ, വീഡിയോഗ്രാഫർമാർ തുടങ്ങിയവർ) പരിശീലന കേന്ദ്രങ്ങളിൽ അപേക്ഷകൾ സമർപ്പിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 പരിശീലനകേന്ദ്രങ്ങൾ നിയമസഭാമണ്ഡലം തിരിച്ച് ചുവടെ:

പാലാ നിയമസഭാമണ്ഡലം: പാലാ സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ

കടുത്തുരുത്തി: കുറവിലങ്ങാട് ദേവമാതാ കോളജ്.

വൈക്കം:സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ വൈക്കം

ഏറ്റുമാനൂർ: മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ,

കോട്ടയം: സി.എം.എസ്. കോളജ് കോട്ടയം.

പുതുപ്പള്ളി: മരിയൻ സീനിയർ സെക്കൻഡറി സ്‌കൂൾ കോട്ടയം

ചങ്ങനാശേരി: സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ ചങ്ങനാശേരി

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി

പൂഞ്ഞാർ:സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.