മുക്കം: ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അല്‍പ്പം മധുരം ചേർക്കുകയാണ് കോഴിക്കോട് മുക്കം സ്വദേശി അഷീക ഖദീജ.അഷീകയുടെ ചോക്ലേറ്റുകളില്‍ ഇപ്പോള്‍ നിറഞ്ഞ ചിരിയുമായി നില്‍ക്കുന്നത് വടകരയിലെ സ്ഥാനാർഥികളായ ഷാഫി പറമ്ബിലും കെ.കെ ശൈലജയും ആലപ്പുഴയില്‍ പോരിനിറങ്ങുന്ന കെ.സി വേണുഗോപാലുമൊക്കയാണ് .അഷീക നിർമ്മിച്ച ലോക്സഭാ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളുള്ള ചോക്ലേറ്റുകള്‍ വോട്ട് പിടിക്കാൻ പലവഴികള്‍ തേടുന്ന സ്ഥാനാർഥികള്‍ക്കിടയില്‍ മധുരം നല്കി വോട്ടഭ്യർഥിക്കാമെന്ന അഷീകയുടെ ഐഡിയ വളരെ വേഗം ക്ലിക്കായി. ഷാഫി പറമ്ബിലിന്റെ തിരഞ്ഞെടുപ്പ് പ്രചാര വീഡിയോകള്‍ കണ്ടാണ് ഷാഫിയെ ചോക്ലേറ്റില്‍ പൊതിഞ്ഞാലോ എന്ന ആശയം മനസ്സിലുദിച്ചത്. ഉടനടി ചോക്ലേറ്റ് നിർമിച്ച് ഷാഫിയുടെ മുഖമുള്ള കവറില്‍ പൊതിഞ്ഞു, വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തു. ആ വീഡിയോ വൈറലായതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചിത്രം വെച്ചുള്ള ചോക്ലേറ്റ് വേണമെന്ന് പറഞ്ഞ് കേരളത്തിനകത്തു നിന്നും പുറത്തുനിന്നും വിളിയെത്തി.
അങ്ങനെയാണ് കെ.സി വേണുഗോപാലും കെ.കെ ശൈലജയും തുഷാർ വെള്ളാപ്പള്ളിയുമൊക്കെ ചോക്ലേറ്റ്പൊതിയായി പ്രചരണത്തിലിടം നേടിയത്. കാഷ്യൂ, ബദാം, നട്സ് കോമ്ബിനേഷനിലുള്ള ചോക്ലേറ്റുകളാണ് സ്ഥാനാർഥികള്‍ക്ക് വേണ്ടി നിർമിക്കുന്നത്. തെലങ്കാന, മഹാരാഷ്ട്ര, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികള്‍ക്ക് വേണ്ടിയും അഷീക ചോക്ലേറ്റ് നിർമിക്കുന്നുണ്ട്.ബിഎസ്സി എംഎല്‍ഡി കോഴ്സ് പൂർത്തിയാക്കിയ അഷീക ആ മേഖലയില്‍ തന്നെയാണ് ജോലി തുടങ്ങിയത്. എന്നാല്‍ കുട്ടിക്കാലം മുതല്‍ ചോക്ലേറ്റിനോടുള്ള പ്രിയം ചോക്ലേറ്റ് നിർമാണ മേഖലയിലേക്ക് എത്തിച്ചു. 2019ലാണ് റോച്ചീസ് ചോക്ലേറ്റ് യൂണിറ്റ് തുടങ്ങിയത്. ഓണ്‍ലൈനായാണ് വില്‍പ്പന. ചോക്ലേറ്റുകള്‍ കൂടുതല്‍ ആകർഷകമാക്കാൻ മൂന്ന് വർഷം മുമ്ബ് ഫോട്ടോ പ്രിന്റിംങും തുടങ്ങി. വിവാഹം, ബർത്ത് ഡേ, തുടങ്ങിയ പരിപാടികള്‍ക്കൊക്കെ ചോക്ലേറ്റ് നിർമിച്ച് നല്‍കാറുണ്ടെങ്കിലും ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചോക്ലേറ്റ് നിർമിച്ച് കൊടുക്കുന്നത്.