അഞ്ച് സംസ്ഥാനങ്ങളിലെ വിധി ഇന്നറിയാം; വോട്ടെണ്ണല്‍ അല്പസമയത്തിനകം; നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിയാം ജാഗ്രതയിലൂടെ

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. 8.30ഓടെ ആദ്യ ഫലസൂചനകള്‍ ലഭിച്ചുതുടങ്ങും. അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്.

Advertisements

ഈ തിരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്നത് ഉത്തര്‍പ്രദേശിലേക്കാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വെ ഫലങ്ങള്‍. ഉത്തര്‍പ്രദേശില്‍ വലിയ വെല്ലുവിളി സൃഷ്ടിച്ചാണ് അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി പ്രചരണം നയിച്ചത്. പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ആംആദ്മി പാര്‍ട്ടി അധികാരമേറുമെന്നാണ് സര്‍വെ ഫലങ്ങള്‍. മണിപ്പൂരില്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം. കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ദേവഭൂമിയായ ഉത്തരാഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ബി.ജെ.പിക്കാണ് മുന്‍തൂക്കം. 40 അംഗ നിയമസഭയുള്ള ഗോവയില്‍ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാദ്ധ്യതയാണ് സര്‍വെകള്‍ പ്രവചിച്ചത്. വിവിപാറ്റുകളില്‍ നിന്ന് ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ സൂചനകള്‍ അറിയാന്‍ കഴിയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണം ഉണ്ടായിരുന്നത്. എക്‌സിറ്റ് പോളുകളുടെ പ്രവചനം സത്യമായാല്‍ പഞ്ചാബ് ഇക്കുറി ആം ആദ്മി പാര്‍ട്ടിക്ക് ഒപ്പമായിരിക്കും. പ്രവചനങ്ങള്‍ തൂക്ക് മന്ത്രി സഭയിലേക്ക് ആണ് വിരല്‍ ചൂണ്ടുന്നതെങ്കിലും കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ കൂടിയാണ് ഗോവ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.