കോഴിക്കോട്: പണം പിന്‍വലിക്കാന്‍ എ ടി എമ്മില്‍ കയറിയ യുവാക്കള്‍ക്ക് മെഷീനില്‍ നിന്ന് ഷോക്കറ്റതായി പരാതി. ബാലുശ്ശേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടത്തോട് ചേര്‍ന്നുള്ള സ്വകാര്യ കമ്പനിയുടെ എ ടി എം മെഷീനില്‍ നിന്നാണ് അപകടമുണ്ടായത്. എ ടി എം കാര്‍ഡ് മെഷീനില്‍ ഇട്ടതിന് ശേഷം കീ ബോര്‍ഡില്‍ വിരല്‍ അമര്‍ത്തിയപ്പോഴാണ് യുവാക്കളില്‍ ഒരാള്‍ക്ക് ഷോക്കേറ്റത്.
എന്താണെന്ന് സംഭവിച്ചതെന്നറിയാതെ ഇവര്‍ പരിഭ്രമിച്ചുപോവുകയായിരുന്നു. ഇവര്‍ക്ക് പിന്നാലെ എ ടി എമ്മില്‍ എത്തിയ സ്ത്രീക്കും സമാന അനുഭവമുണ്ടായതായി പരാതിയുയര്‍ന്നു. തുടര്‍ന്ന് യുവാക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സമീപ പ്രദേശത്തുണ്ടായിരുന്ന ഹൈവേ പട്രോളിംഗ് സംഘം ഇവിടെയെത്തി എ ടി എം കൗണ്ടര്‍ പരിശോധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കമ്പനി അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. പിന്നീട് കമ്പനി അയച്ച ടെക്നീഷ്യന്മാര് ഇവിടെയെത്തി കൂടുതല്‍ പരിശോധന നടത്തി. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എ ടി എം കൗണ്ടര്‍ ഇപ്പോള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകായണ്.