സെക്ഷൻ ഓഫീസുകളിലെ കൗണ്ടറുകളും പൂട്ടുന്നു; വൈദ്യുതി ബില്ലടവ് പൂര്‍ണമായും ഓണ്‍ലൈനിലേക്ക്

പാലക്കാട്: വൈദ്യുതിബില്‍ തുകയടയ്ക്കുന്നത് പൂർണമായും ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി സെക്ഷൻ ഓഫീസുകളിലെ കൗണ്ടറുകള്‍ പൂട്ടാൻ കെ.എസ്.ഇ.ബി.ഒരുങ്ങുന്നു.ചിങ്ങം ഒന്നുമുതല്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കൗണ്ടറുകള്‍ പൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബി. ബോർഡ് നിർദേശം നല്‍കി. തിരക്കുകുറഞ്ഞ കൗണ്ടറുകളുടെ പ്രവർത്തനമാണ് തുടക്കത്തില്‍ നിർത്തുന്നത്. പടിപടിയായി മറ്റുകൗണ്ടറുകളുടെയും സേവനം അവസാനിപ്പിക്കും.നിലവിലുള്ള കാഷ്യർ ജീവനക്കാരെ മറ്റുജോലികളിലേക്ക് പുനഃക്രമീകരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും തീരുമാനമായി. ഇതിനായി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി ധാരണയുണ്ടാക്കും.

Advertisements

സംഘടനാ പ്രതിനിധികളുമായി ഇതുസംബന്ധിച്ച ചർച്ച നടത്തുന്നതിന് ബോർഡ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി കെ.എസ്.ഇ.ബി. ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.നിലവില്‍ വൈദ്യുതി ബില്ലടയ്ക്കുന്നതിന് ഓണ്‍ലൈൻ സംവിധാനം സക്രിയമാണ്. 70 ശതമാനം ഉപഭോക്താക്കളും ഓണ്‍ലൈൻ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ബാക്കി 30 ശതമാനം ഉപഭോക്താക്കളും ചെറിയതുകയ്ക്കുള്ള ബില്ലുകളുള്ളവരും സെക്ഷൻ ഓഫീസുകളില്‍ പ്രവർത്തിച്ചുവരുന്ന കൗണ്ടറുകളെയാണ് ആശ്രയിക്കുന്നത്. കാഷ്യർ ജീവനക്കാർക്കാണ് കൗണ്ടറുകളുടെ ചുമതല.2019-ലാണ് അവസാനമായി കാഷ്യർ നിയമനം പി.എസ്.സി. വഴി നടന്നത്. ഓണ്‍ലൈൻ ബില്ലടവ് വ്യാപകമായതോടെ കൗണ്ടറുകള്‍ വെട്ടിക്കുറച്ചു. പിന്നാലെ കാഷ്യർ ജീവനക്കാരുടെ എണ്ണവും കുറച്ചിരുന്നു.

Hot Topics

Related Articles