വൈദ്യുതി നിരക്ക് ; ജന‌ങ്ങള്‍ക്ക് അമിതഭാരം ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നിലപാട് ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ദീര്‍ഘകാല വൈദ്യുതി കരാറുക‌ള്‍ റദ്ദാക്കിയ റെഗുലേറ്ററി കമീഷന്റെ നടപടി സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇത് എ‌ങ്ങനെ മറികടക്കാമെന്ന് സര്‍ക്കാര്‍ ആലോചിച്ച്‌ തീരുമാനിക്കും. അതേസമയം, ജന‌ങ്ങള്‍ക്ക് അമിതഭാരം ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു.

Advertisements

കരാര്‍ റദ്ദാക്കിയ ശേഷം കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിലൂടെ ഉണ്ടാകുന്ന 6,000 കോടിയുടെ ബാധ്യത ജനങ്ങളില്‍ അടിച്ചേല്‍പിക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാ‌ട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെഗുലേറ്ററി കമീഷന്റെ നടപടിക്കെതിരായി സര്‍ക്കാ‍ര്‍ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിന് 250 മെഗാവാട്ടിന്റെ ഹ്രസ്വകാല കരാറിന് അനുമതി ലഭിച്ചിട്ടുണ്ട്. കരാര്‍ പ്രാബല്യത്തിലാകുന്നതോടെ വൈദ്യുതി നിരക്ക് ഉയരുമോയെന്ന കാര്യം അടുത്ത വര്‍ഷം മാത്രമേ പറയാനാകൂവെന്നും മന്ത്രി വിശദീകരിച്ചു.

Hot Topics

Related Articles