ജില്ലയിലെ ആനപ്പാപ്പാന്മാർക്ക് നാട്ടാന പരിപാലന പരിശീലനം ഒക്‌ടോബർ 26 ന്

കോട്ടയം: ജില്ലയിലെ ആനപ്പാപ്പാന്മാർക്ക് നാട്ടാന പരിപാലനത്തിൽ ഏകദിന പരിശീലനം നടത്തുന്നു. സോഷ്യൽ ഫോറസ്ട്രി ഡിവിഷനും വനം വകുപ്പും ചേർന്ന് നടത്തുന്ന പരിശീലനംഒക്‌ടോബർ 26 രാവിലെ 9 മണിക്ക് തെള്ളകം ചൈത്യ പാസ്റ്ററൽ സെന്ററിൽ നടക്കും. താത്പര്യമുള്ളവർ പാപ്പാൻ ലൈസൻസ്, ആധാർകാർഡ് എന്നിവയുടെ പകർപ്പ്, വാട്‌സാപ്പ് ഫോൺ നമ്പർ സഹിതമുള്ള അപേക്ഷ വെള്ളപ്പേപ്പറിൽ എഴുതി കോട്ടയം ഫോറസ്ട്രി ഡിവിഷൻ ഓഫീസിലോ നേരിട്ടോ [email protected] എന്ന മെയിൽ വഴിയോ അയച്ച് രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2310412, 9400582530

Advertisements

Hot Topics

Related Articles