കാട്ടിൽ അതിക്രമിച്ച് കയറി കാട്ടാനയെ ഭയപ്പെടുത്തി:വനിതാ വ്ലോഗർ അമല അനുവിനെതിരെ കേസ്

കൊല്ലം :റിസർവ് വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ പകർത്തിയ വനിതാ വ്ലോഗർ അമല അനുവിനെതിരെ കേസ്. കൊല്ലം അമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് വനംവകുപ്പ് കേസ് എടുത്തിരിക്കുന്നത്. വനത്തിൽ അതിക്രമിച്ച് കയറി ഇവർ ബ്ലോഗ് ഷൂട്ട് ചെയ്തിരുന്നു.കാട്ടിൽ അതിക്രമിച്ച് കയറിയതിന് പുറമേ കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവർ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ചാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.

Advertisements

Hot Topics

Related Articles