കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. നൂൽപ്പുഴ മാലക്കാപ്പ് കാട്ടുനായ്ക്ക കോളനിയിലെ വാസുവിനാണ് പരിക്കേറ്റത്. വനാതിർത്തിയോട് ചേർന്നുള്ള വഴിയിലൂടെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
Advertisements
വനത്തില്‍ നിന്ന് കാട്ടാനകള്‍ വരുന്നത് തടയുന്നതിനായുള്ള വലിയ കിടങ്ങ് (ട്രഞ്ച്) മറികടന്നാണ് കാട്ടാനയെത്തിയത്. ട്രഞ്ച് കടന്നെത്തിയ കാട്ടാന തുമ്പിക്കൈ കൊണ്ട് വാസുവിനെ അടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വാസുവിനെ സുല്‍ത്താൻ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.