മൂന്നാര്‍: മൂന്നാറിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് ഒറ്റയാന്‍ തകര്‍ത്തു. തമിഴ്നാട്ടില്‍ നിന്ന് മൂന്നാറിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ലാണ് ഒറ്റയാന്റെ അക്രമണത്തിനിരയായത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
പുലര്‍ച്ചെ ഒരു മണിക്ക് തേനിയില്‍ നിന്നും പുറപ്പെട്ട ബസ് രണ്ടേകാലിന് തോണ്ടിമലയില്‍ എത്തിയപ്പോഴായിരുന്നു ഒറ്റയാന്റെ മുന്നിലകപ്പെട്ടത്. അപ്രതീക്ഷിതമായി കാട്ടില്‍ നിന്നും റോഡിലേക്ക് കയറിയ ആന ബസ് കടത്തിവിടാതെ കുറുകെ നിന്നു. ബസിന്റെ മുന്നിലെ ഗ്രില്ലില്‍ ആന കൊമ്പ് കൊണ്ട് തട്ടിയതോടെ യാത്രക്കാര്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെ ആന കൂടുതല്‍ അക്രമകാരിയായി. തലയുയര്‍ത്തി ഇടത് വശത്തെ ചില്ല് കൊമ്പ് കൊണ്ട് കുത്തിതകര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരമണിക്കൂറോളം അവിടെ തന്നെ നിലയുറപ്പിച്ച ശേഷം സ്വയം പിന്തിരിയുകയായിരുന്നു. ഡ്രൈവര്‍ സതീഷ് കുമാറിന്റേയും കണ്ടക്ടര്‍ ദേവേന്ദ്രന്‍ ഗോപാലന്റേയും മനസ്സാന്നിധ്യമാണ് വലിയ അപകടമൊഴിവാക്കിയത്. എണ്ണായിരം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്. സാധാരണ ആനകള്‍ വഴിയില്‍ ഉണ്ടാകാറുണ്ടെങ്കിലും ബസുകളെ ആക്രമിക്കാറില്ല.