പാപ്പാന്മാരല്ല , കാവൽ നിൽക്കുന്നത് തോക്കേന്തിയ പട്ടാളക്കാർ ! ഇന്ത്യയുടെ ദാനമായ കൊമ്പൻ രാജ ഓർമ്മയാകുമ്പോൾ , രാജ്യത്തിനും ദുഖം

കൊളംബോ : ശ്രീലങ്കയുടെ അഭിമാനത്തിന്റെയും സര്‍ക്കാരിന്റെ കരുതലിന്റെയും പാത്രമായ ഗജരാജന്‍ നടുങ്ങാമുവ രാജ ഓര്‍മ്മയായി. 68ാമത്തെ വയസിലാണ് ശ്രീലങ്കയ്ക്ക് അവരുടെ ഏറ്റവും പവിത്രമായ ആനയെ നഷ്ടപ്പെട്ടത്. തോക്കേന്തിയ സൈനികരുടെ അകമ്ബടിയില്‍ നിരത്തിലൂടെ എഴുന്നള്ളുന്ന രാജയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായിരുന്നു. 2015ല്‍ റോഡിലൂടെ കൊണ്ട് പോകവേ രാജയുടെ സമീപത്തായി ഒരു വാഹനാപകടം ഉണ്ടായതിന് പിന്നാലെയാണ് ആനയുടെ സുരക്ഷ ശക്തമാക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഫലമോ അത്യാധുനിക തോക്കുകളും ഏന്തി നിരവധി സൈനികര്‍ ആനയെ വലയം ചെയ്തായിരുന്നു പിന്നീട് രാജയുടെ രാജകീയ യാത്രകള്‍.

Advertisements

ശ്രീലങ്കയുടെ അഭിമാനമായ രാജ ശരിക്കും ഇന്ത്യക്കാരനാണ്. 1953ല്‍ മൈസൂരില്‍ ജനിച്ച രാജയെ മൈസൂര്‍ കൊട്ടാരത്തില്‍ നിന്നുമാണ് ശ്രീലങ്കയിലേക്ക് യാത്രയാക്കിയത്. ശ്രീലങ്കന്‍ സ്വദേശിയായ വൈദ്യന് രാജാവ് സമ്മാനമായിട്ടാണ് രാജയുള്‍പ്പടെ രണ്ട് ആനക്കുട്ടികളെ സമ്മാനിച്ചത്. രാജാവിന്റെ ബന്ധുക്കളില്‍ ഒരാളുടെ അസുഖം ഭേദമാക്കിയതിനുള്ള സമ്മാനമായിട്ടാണ് ആനക്കുട്ടികളെ സമ്മാനിച്ചത്. എന്നാല്‍ ശ്രീലങ്കയില്‍ എത്തിയ ശേഷമാണ് സമ്മാനമായി കിട്ടിയ
ആനകളെ പരിപാലിക്കാന്‍ ബുദ്ധിമുട്ടാണെന്ന കാര്യം വൈദ്യന് മനസിലായത്. തുടര്‍ന്ന് ആനകളെ മറ്റൊരാള്‍ക്ക് കൈമാറി.
ഇക്കാലയളവില്‍ രാജ തടിമില്ലില്‍ ഉള്‍പ്പടെ പണിയെടുത്തു. എന്നാല്‍ പിന്നീടാണ് പേരു പോലെ രാജകീയ ജീവിതം കൊമ്ബന് കൈവന്നത്. 1978ല്‍ ധര്‍മ്മ വിജയവേദ റാലഹാമി എന്ന് അറിയപ്പെടുന്ന ഒരു ആയുര്‍വേദ ഡോക്ടര്‍ ആനയെ വാങ്ങിയതോടെയാണ് ശരിക്കും രാജ എന്ന പേര് കൊമ്പന് ലഭിച്ചത്. നെടുങ്ങാമുവ എന്ന സ്ഥലത്തായിരുന്നു ഈ ഡോ്കടര്‍ താമസിച്ചിരുന്നത്. അതിനാല്‍ ആനയെ നെടുങ്ങാമുവ രാജ എന്ന് വിളിക്കാന്‍ ആരംഭിച്ചു. രാജയ്ക്ക് 25 വയസായിരുന്നു അന്ന്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറുപത്തിയെട്ടാം വയസിലാണ് രാജ ചരിഞ്ഞത്. രാജയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ബുദ്ധമത ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയ ശേഷം ആനയുടെ മൃതശരീരം സ്റ്റഫ് ചെയ്യുന്നതിനായി കൊണ്ടുപോയി. ഭഗവാന്‍ ബുദ്ധന്റെ വിശുദ്ധ പല്ലിന്റെ അവശിഷ്ടം അടങ്ങിയ പേടകം ഒരു ദശാബ്ദത്തിലേറെയായി വഹിച്ചിരുന്നത് രാജയായിരുന്നു. ശ്രീലങ്കയിലെ പ്രശസ്തമായ എസാല പെരഹേര ഉത്സവത്തിനായിരുന്നു ഈ ചടങ്ങ് നടത്തിയിരുന്നത്. വര്‍ഷത്തില്‍ ഒരിയ്ക്കല്‍ മാത്രമാണ് ഈ പെട്ടി ക്ഷേത്രത്തില്‍ നിന്ന് പുറത്തു കൊണ്ട് പോകുന്നത്. ആനപ്രേമികളുടെ കണ്ണിലുണ്ണിയായിരുന്ന രാജയെ ശ്രീലങ്കയുടെ ദേശീയ നിധി എന്നാണ് പ്രസിഡന്റ് ഗോതബയ രാജപ്ക്സ വിശേഷിപ്പിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.