തർക്കങ്ങൾക്കും ഏറ്റെടുക്കലുകൾക്കും വിട : ഒടുവിൽ ഗജരാജൻ തിരുവമ്പാടി കുട്ടിശങ്കരൻ യാത്രയായി

തൃശൂർ : തർക്കങ്ങൾക്കും, ഏറ്റെടുക്കലിനും ഒന്നും നിൽക്കാതെ ഡേവിസ് ചേട്ടന്റെ ഗജരാജൻ തിരുവമ്പാടി കുട്ടിശങ്കരൻ യാത്രയായി. ഉടമ സർക്കാരിന് വിട്ടു നൽകിയ ആനയെ , സർക്കാർ നോക്കാതെ വന്നതോടെ പഴയ ഉടമ തന്നെ ഏറ്റെടുക്കുകയായിരുന്നു.
തൃശൂരിൽ വർഷങ്ങൾക്കു മുൻപു വനം വകുപ്പിനു സമ്മാനിച്ച തിരു വമ്പാടി കുട്ടിശങ്കരനെന്ന കൊമ്പനാണ് ഇപ്പോൾ ചരിഞ്ഞത്.  ആന പ്രേമി ഡേവിസിന്റെ ആനയായിരുന്നു കുട്ടിശങ്കരൻ അദ്ദേഹത്തിന്റെ മര ണശേഷം ഉടമസ്ഥാവകാശം ഭാര്യ ഓമനയുടെ പേരിലേക്കു മാറ്റിയിരുന്നു.

Advertisements

പുതിയ നിയമ പ്രകാരം ആന യുടെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തികൾക്കു കൈമാറാനാകില്ല. കൊമ്പനെ ഏറ്റെടുക്കാൻ ട്രസ്റ്റുകളും ചില ക്ഷേത്രങ്ങളും തയാറായിരുന്നെങ്കിലും പരിപാലിക്കാൻ കൈമാറാനും നിയമം അനുവദിച്ചിരുന്നില്ല. അതോടെയാണ് 60 വയസ്സായ ആനയെ വനം വകുപ്പിനു നൽകാൻ ഡേവിസി ന്റെ കുടുംബം തീരുമാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപേക്ഷ കിട്ടി ഉടൻ തന്നെ ആനയെ ഏറ്റെടുത്തതായി വനം വകുപ്പ് ഉത്തരവിറക്കി. ആരോഗ്യ പരിശോധന നടത്തി അന്നുതന്നെ ആനയെ കോടനാട് ആന കേന്ദ്രത്തിലേക്കു കൊണ്ടുപോ – കേണ്ടതായിരുന്നു. മദപ്പാടായതിനാൽ അതിനു കഴിഞ്ഞില്ല മദപ്പാടു മാറിയെങ്കി ലും ഏറ്റെടുക്കാൻ വനം വകുപ്പ് നടപടി എടുത്തില്ല.

നടപടി നീണ്ട് പോയതോടെ അധികൃതർക്ക് ഓമന കത്തുനൽ കിയെങ്കിലും ഫയൽ അനങ്ങിയില്ല.  ആനയുടെ ചികിത്സയടക്കം എല്ലാം ചെയ്തിരുന്നത് ഓമനയുടെ കുടുംബമായി രു പു. ഇവർ മുടക്കുന്ന ചെലവ് തുക തിരിച്ചുനൽകാൻ വനം വകുപ്പിനു ബാധ്യതയുണ്ട്. കാരണം, രേഖകളിൽ വനം വകുപ്പാണ് ഉടമസ്ഥർ. അതുകൊണ്ടു തന്നെ എഴുന്നള്ളിപ്പിനു വിടുന്നതു വിലക്കിയിട്ടുമുണ്ടായിരുന്നു. യുപിയിൽ നിന്നു 1979ലാണു കുട്ടിശങ്കരൻ കേരളത്തിലെത്തിയത് 87ലാണു ഡേവിസ് വാങ്ങിയത്. തർക്കങ്ങളെല്ലാം അവസാനിപ്പിച്ച് കൊമ്പൻ വ്യാഴാഴ്ച വിടവാങ്ങുകയായിരുന്നു.

Hot Topics

Related Articles