പൂരപ്പറമ്പിൽ കള്ളിന്റെ മൂപ്പിലെത്തിയവർക്ക് കൊമ്പന്റെ കൊമ്പ് പിടിച്ച് സെൽഫിയെടുക്കണം; വിലക്കിയപ്പോൾ മറുപടിയ്‌ക്കെത്തിയത് വടിവാളും കമ്പിവടിയുമായി ഗുണ്ടാ സംഘം; ഗതികെട്ട പാപ്പാൻ ആനയുടെ കൊമ്പ് പിടിച്ച് ‘അജഗജാന്തരത്തിലെ’ നായകനായി; തോട്ടയ്ക്കാട് വിനായകന്റെ കൊമ്പിൽ പിടിച്ച് പാപ്പാൻ വെള്ളിനേഴി കണ്ണൻകാട്ടിയ സാഹസത്തിന്റെ വീഡിയോ കാണാം

ജാഗ്രതാ ന്യൂസ് ലൈവ്
സ്‌പെഷ്യൽ റിപ്പോർട്ട്

കൊച്ചി: പൂരപ്പറമ്പിൽ കള്ളിന്റെ മൂപ്പിലെത്തിയവർക്ക് കൊമ്പൻളെ കൊമ്പു പിടിച്ച് വേണം സെൽഫി. വെള്ളമടിച്ചെത്തിയാൽ ആനയെ തൊടാൻ പറ്റില്ലെന്നു വിലക്കിയതോടെ, നാട്ടുകാർക്ക് വൈരാഗ്യമായി. പിന്നെ, അവർ മറുപടി പറയാൻ എത്തിയതാകട്ടെ കമ്പിവടിയും വടിവാളും മാരകായുധങ്ങളുമായിട്ടായിരുന്നു. സൂപ്പർ ഹിറ്റായി തീയറ്ററിൽ ഓടുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥയല്ല മുകളിൽ കണ്ടത്. മൂഴിക്കുളം പൂനിലാക്കാവിൽ കഴിഞ്ഞ ദിവസം ആനയ്ക്കും പാപ്പാന്മാർക്കും നേരിടേണ്ടി വന്ന അതിഭീകരമായ ആക്രമണത്തിന്റെ കാഴ്ചകളായിരുന്നു കണ്ടത്. ആന തോട്ടയ്ക്കാട് വിനായകനും, പാപ്പാൻ വെള്ളനേഴി കണ്ണനും ചേർന്ന് സാഹസികമായി അപകട സ്ഥലത്തു നിന്നു രക്ഷപെട്ട കാഴ്ചകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

Advertisements

കഴിഞ്ഞ ദിവസം എറണാകുളം മുഴിക്കുളം പുനിലാർക്കാവ് ക്ഷേത്രത്തിലെ പൂരത്തിനിടെ രാത്രി ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊമ്പൻ തോട്ടയ്ക്കാട് വിനായകനും, പാപ്പാൻ വെള്ളിനേഴി കണ്ണനും പൂരത്തിന് ശേഷം രാത്രി ഒന്നരയോടെ ലോറി കിടക്കുന്ന സ്ഥലത്തേയ്ക്ക് നടക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു സംഘം മദ്യപർ സ്ഥലത്ത് എത്തിയത്. ആനയ്‌ക്കൊപ്പം, ആനയുടെ കൊമ്പ് പിടിച്ച് സെൽഫി എടുക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, ഉത്സവത്തിന്റെ ക്ഷീണത്തിൽ നിന്നിരുന്ന ആനയോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ സാധിക്കില്ലെന്ന് പാപ്പാൻ നിലപാട് എടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ ചെറിയ തോതിൽ സംഘർഷം ഉണ്ടായി. ഇവിടെ നിന്നു അക്രമി സംഘം മടങ്ങിയതിനു പിന്നാലെ ആനയെയുമായി പാപ്പാൻ ലോറി പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് എത്തി. ഇവിടേയ്ക്കുള്ള യാത്രയ്ക്കിടെ പതിനഞ്ചോളം അക്രമി സംഘമാണ് വടിവാളും, കത്തിയും കമ്പിയുമായി സ്ഥലത്ത് എത്തിയത്. ഇതോടെ പാപ്പാൻ കണ്ണൻ ആനയുടെ കൊമ്പ് പിടിച്ച് പ്രതിരോധിക്കുകയായിരുന്നു. ഒരു വശത്ത് പുഴയും മറു വശത്ത് റോഡുമായിരുന്നു. ഈ സാഹചര്യത്തിലാണ് ആനയുമായി രംഗത്ത് എത്തിയത്. ഇതോടെയാണ് അക്രമി സംഘം പിൻതിരിഞ്ഞത്.

കഴിഞ്ഞ ദിവസം ചങ്ങനാശേരി പെരുന്നയിൽ മംഗലാംകുന്ന് അയ്യപ്പൻ ആനയ്ക്കും, പാപ്പാൻ ശശിയ്ക്കും നേരെയും, തൊട്ടടുത്ത ദിവസം ആലുവയിൽ ചെറിയ ചന്ദ്രശേഖരൻ ആനയ്ക്കും പാപ്പാൻ സുമേഷിനും നേരെയും സമാന രീതിയിൽ ആക്രമണം ഉണ്ടായിരുന്നു. കൊവിഡ് കാലത്ത് പൂരവും ആഘോഷവും വല്ലപ്പോഴുമാണ് നടക്കുന്നത്. ഇതിനിടെയാണ് പൂരപ്പറമ്പ് അലമ്പാക്കാൻ മദ്യപാന സംഘം എത്തിയിരിക്കുന്നത്. ഇതിൽ കടുത്ത പ്രതിഷേധമാണ് ആനപാപ്പാന്മാരും ആന ഉടമകളും രംഗത്ത് എത്തിയിരിക്കുന്നത്.

Hot Topics

Related Articles