ആന കൊല്ലുന്നത് ദേവതുല്യമായി കരുതിയിരുന്ന നാട്; ആ നാട്ടിലെ വില്ലനും നായകനുമായ പീലാണ്ടി ചന്ദ്രു; നാടിന് ദൈവവും ഫോറസ്റ്റിന് വില്ലനുമായ കൊമ്പന്റെ കഥ

നീതു ശ്രീരാജ്

Advertisements

കൊച്ചി: കോടനാട് പെരിയാറിന്റെ തീരത്ത് നമ്മുടെ നായകൻ അങ്ങനെ തലയെടുപ്പോടെ നിൽക്കുന്നു. കാടും നാടും വിറപ്പിച്ചവൻ അട്ടപ്പാടിയിലെ ആദിവാസികളുടെ ദൈവം. മണ്ണാർക്കാട് വനപ്രദേശങ്ങളിൽസൈ്വര്യവിഹാരം നടത്തിയിരുന്ന ചന്ദ്രുവിനെ വനം വകുപ്പ് തല്കാലികമായി കൂട്ടിലടച്ചു. പ്രായക്കൂടുതൽ ആയ ആനയെ മെരുക്കി ചട്ടം പഠിപ്പിച്ചു. ആദിവാസികൾക്ക് ഇടയിൽ ഉണ്ടായ അപ്രതീക്ഷമായ മനുഷ്യ മരണങ്ങൾ ആണ് കോടനാട്ടിലെത്താൻ കാരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാടിനെയും നാടിനെയും വിറപ്പിച്ച ചന്ദ്രശേഖരന് പീലാണ്ടി എന്ന് പേര് വന്നത്, മരിച്ചതിലധികവും ഊരു നിവാസികൾ ആയിരുന്നു. ആന ചവിട്ടി കൊല്ലുന്നത് പുണ്യമായി കരുതിയിരുന്നു. കാരണം ആന ഗണപതി ഭഗവാനാണെന്ന് വിശ്വസിക്കുന്നു. ആദ്യം കൊല്ലപ്പെട്ട പീലാണ്ടി എന്ന ഊരുനിവാസിയുടെ പേര് നല്കി ആനയെ ആരാധിച്ചു പോന്നു അവർ. ഊരുനിവാസികളുടെ സമ്മതത്തോടെ അല്ല വനം വകുപ്പ് പീലാണ്ടിയെ കൊണ്ടുവന്നത് . ഒൻപത് മരണത്തിനു കാരണക്കാരൻ ആയതു കൊണ്ട് വനം വകുപ്പ് ആനയെ ഏറ്റെടുത്തത് . ആനയെ കൊണ്ടു പോകൻ അവർ അനുവദിച്ചിരുന്നില്ല.

ആന ചവിട്ടി കൊല്ലുന്നത് പുണ്യമായ് കരുതിയിരുന്നവർ ആണ് ആദിവാസികൾ . കോടനാട്ടിലേയ്ക്കു കൊണ്ട് പോയെങ്കിലും ആനയെ കാണാനും ആരാധിക്കാനും അവർക്ക് അവസരം ഒരുക്കിയിരുന്നു.തമിഴ് നാട്ടിലെ കുമ്കി ആനകളുടെ സഹായത്തോടെ ആണ് നാട്ടിലെത്തിച്ചത്. യൂക്കാലി മരം കൊണ്ട് ഉണ്ടാക്കി കൂട്ടിലടച്ചാണ് മെരുക്കിയത്. താല്കാലികമായി ഷെഡു ഉണ്ടാക്കി പാപ്പാൻ മാരായ മുരുകൻ തങ്കപ്പനും അയ്യപ്പൻകുട്ടിയും ആനയെ മെരുക്കാൻ രാവും പകലും ഒരു വർഷം താമസിച്ചു. ഇഷ്ടഭക്ഷണം കൊടുത്തും ദേഹത്ത് വെള്ളം ചീറ്റി തണുപ്പിച്ചും അവനെ മെരുക്കി. ഭക്ഷണ പ്രിയനാണ് കരിമ്പും പുല്ലും ,പ്ലാവിലയും, ഈന്തപ്പഴവും, അവലും, തണ്ണിമത്തനും ഇഷ്ടം വിഭവം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.