ലഖ്നൌ: ചാർജ് ചെയ്ത ഫോണ് തിരിച്ചെടുക്കുന്നതിനിടെ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ സാരംഗ്പൂരിലെ 22 കാരിയായ നീതുവാണ് മൊബൈൽ ഫോൺ ചാർജറിൽ നിന്ന് എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്.
നീതുവിന്റെ കരച്ചിൽ കേട്ടെത്തിയ ബന്ധുക്കൾ വടി ഉപയോഗിച്ച് ഫോണിൽ നിന്ന് നീതുവിനെ വേർപെടുത്തി. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടുംബം പരാതിയൊന്നും നൽകിയിട്ടില്ലെന്ന് ബൻസ്ദിഹ് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സഞ്ജയ് സിംഗ് പറഞ്ഞു. അതിനിടെ ശിക്കാരിയ ഖുർദ് ഗ്രാമത്തിൽ കൊയ്ത്ത് യന്ത്രം തട്ടി ഒരു സ്ത്രീ മരിച്ചു. ഹത്തൗഡി ഗ്രാമത്തിലെ ബിന്ദു ദേവി ആണ് വയലിൽ ജോലി ചെയ്യുന്നതിനിടെ കൊയ്ത്ത് യന്ത്രം ഇടിച്ച് മരിച്ചത്. ബിന്ദു ദേവിയുടെ ഭർത്താവ് രാധാ കിഷുൺ റാമിന്റെ പരാതിയിൽ കൊയ്ത്ത് യന്ത്രം ഓടിച്ച ആൾക്കെതിരെ കേസെടുത്തു.