ആർപ്പൂക്കര : പഞ്ചായത്തിൽ എലിപ്പനി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തിരി ശ്രദ്ധ ഒത്തിരി ആരോഗ്യം ” ക്യാമ്പെയിൻ സംഘടിപ്പിക്കുന്നു. ആർപ്പൂക്കര പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ ജലാശയങ്ങളും കൃഷിയുമായും ബന്ധപ്പെട്ടു ജീവിക്കുന്ന ആളുകൾ കൂടുതലായും ഉള്ളതുകൊണ്ടാണ് ഇതുപോലുള്ള ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെട്ടിട്ടുള്ളവർക്കും മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവർക്കും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്ന് നൽകുന്നു. കൂടാതെ സ്ഥാപനങ്ങൾ സ്കൂളുകൾ അയൽക്കൂട്ടങ്ങൾ എന്നിവിടങ്ങളിൽ 25 ബോധവത്കരണ ക്ലാസ്സുകളും ഇതോടൊപ്പം സംഘടിപ്പിക്കും. തലവേദന, പനി, സന്ധി വേദന, മൂത്രത്തിന്റെ അളവ് നിറവിത്യാസം എന്നിവ കാണപ്പെട്ടാൽ ഉടനെ വിദഗ്ധ ചികിത്സ ഉറപ്പു വരുത്തുക. സ്വയം ചികിത്സ ഒഴിവാക്കുക. മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്ന വർ ഗംബൂട്ടുകൾ, കയ്യുറകൾ മറ്റ് പ്രതിരോധ മാർഗങ്ങൾ ഉപയോഗിക്കുക. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അറിയിക്കുന്നു. ഡിസംബർ ഇരുപതാം തീയതി മുതൽ ക്യാമ്പെയിൻ ആരംഭിക്കും. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഞ്ചു മനോജ്, മെഡിക്കൽ ഓഫീസർ ഡോക്ടർ ധന്യ സുശീലൻ, ഹെൽത്ത് സൂപ്പർവൈസർ കാളിദാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് കുമാർ കെ സി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.