ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ ദേശീയപതാകയൊരുക്കി കുട്ടികളുടെ സ്വാതന്ത്ര്യദിനാഘോഷം

ളാക്കാട്ടൂർ: കുട്ടികളുടെ ആശയത്തിനൊപ്പം അദ്ധ്യാപകരും ഒരുമിച്ചപ്പോൾ ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിടർന്നത് ദേശീയ പതാകയുടെ വലിയ മാതൃക. സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് രണ്ടു ദിവസം നീളുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കുട്ടികൾ ദേശീയ പതാകയുടെ രൂപം ഒരുക്കിയത്. സ്കൂളിൽ പ്രത്യേകമായി തിരിച്ചെടുത്ത സ്ഥലത്താണ് വർണ്ണപ്പൊടികളാൽ ദേശീയപതാക നിർമ്മിച്ചത്. പതാക നിർമ്മാണത്തിനു ശേഷം കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി മത്സരവും നടന്നു. സ്കൂൾ മാനേജർ ആർ രാമചന്ദ്രൻ നായർ, പ്രധാന അദ്ധ്യാപിക സ്വപ്ന ബി നായർ എന്നിവർ സന്ദേശം നൽകി.

Advertisements

Hot Topics

Related Articles