15-ാം ദിവസം വൻ ഇടിവ് നേരിട്ട് എമ്പുരാൻ;  ആദ്യമായി ചിത്രത്തിന്റെ കളക്ഷൻ 1 കോടിയിൽ താഴേ! മോഹൻലാൽ പടത്തിന് സംഭവിക്കുന്നത് എന്ത്?

ലയാളം കണ്ട ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമ എന്ന നേട്ടം സ്വന്തമാക്കിയ പടമാണ് എമ്പുരാൻ. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം റെക്കോർഡുകളെ കടത്തി വെട്ടുക മാത്രമല്ല പല റെക്കോർഡുകളും സൃഷ്ടിക്കുകയും ചെയ്തു. റിലീസിന് മുൻപ് തന്നെ 50 കോടിയിലെത്തി എന്ന് നിർമാതാക്കൾ സാക്ഷ്യപ്പെടുത്തിയ ചിത്രം നിലവിൽ ഇന്റസ്ട്രി ഹിറ്റായി മുന്നേറുകയാണ്. 

Advertisements

എന്നാൽ റിലീസ് ചെയ്ത് പതിനഞ്ചാം ദിനം ആദ്യമായി 1 കോടിയിൽ താഴേ കളക്ഷൻ നേടിയിരിക്കുകയാണ് എമ്പുരാൻ. ഇന്ത്യയിലെ നെറ്റ് കളക്ഷനാണിത്. ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യദിനം 21 കോടിയായിരുന്നു എമ്പുരാന്റെ ഇന്ത്യ നെറ്റ്. പിന്നീടുള്ള ദിവസങ്ങളും ചിത്രം മിന്നും പ്രകടനം കാഴ്ചവച്ചു. പതിനാല് ദിവസം വരെയും ഒരു കോടിയില്‍ കുറവ് കളക്ഷൻ എമ്പുരാൻ നേടിയിരുന്നില്ല. എന്നാൽ പതിനഞ്ചാം ദിനം കഥ മാറുകയായിരുന്നു. പുതിയ വിഷു റിലീസുകളാണ് എമ്പുരാൻ കളക്ഷനിൽ വൻ ഇടിവ് സമ്മാനിച്ചത് എന്ന കാര്യത്തിൽ തർക്കവുമില്ല. പതിനാലാം ദിവസം 1.15 കോടി ആയിരുന്നു എമ്പുരാന്റെ ഇന്ത്യ നെറ്റ് കളക്ഷൻ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എമ്പുരാന്‍റെ ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ (അവലംബം – സാക്നില്‍.കോം)

ഒന്നാം ദിനം -21 കോടിരണ്ടാം ദിനം- 11.1 കോടിമൂന്നാം ദിനം-13.25 കോടിനാലാം ​ദിനം-13.65 കോടിഅഞ്ചാം ദിനം-11.15 കോടിആറാം ദിനം-8.55 കോടിഏഴാം ദിനം-‌5.65 കോടിഎട്ടാം ദിനം- 3.9 കോടിഒൻപതാം ദിനം-2.9 കോടിപത്താം ദിനം-3.35 കോടിപതിനൊന്നാം ദിനം-3.85 കോടിപന്ത്രണ്ടാം ദിനം-1.55 കോടിപതിമൂന്നാം ദിനം-1.3 കോടിപതിനാലാം ദിനം-1.15 കോടിപതിനഞ്ചാം ദിനം-70 ലക്ഷം 

മാർച്ച് 27ന് ആയിരുന്നു എമ്പുരാൻ റിലീസ് ചെയ്തത്. ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഹൈപ്പിനൊത്ത് ഉയരുകയും ചെയ്തു. ചിത്രത്തിന് മൂന്നാം ഭാ​ഗം ഉണ്ടാകുമെന്ന് നേരത്തെ നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. 

Hot Topics

Related Articles