ഒ ടി ടി യിൽ പുതിയ അട്ടിമറിയുമായി ഖുറേഷി അബ്രഹാം; കാണികളുടെ എണ്ണത്തിൽ വൻ മുന്നേറ്റം; ആദ്യ അഞ്ചിൽ ഇടം നേടി എമ്പുരാന്‍

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ബജറ്റും കാന്‍വാസുമായി വന്ന ചിത്രമായിരുന്നു എമ്പുരാന്‍. വലിയ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി വന്ന ചിത്രം വലിയ പ്രീ റിലീസ് ഹൈപ്പോടെ ബഹുഭാഷകളിലാണ് തിയറ്ററുകളില്‍ എത്തിയത്. അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ അമ്പരപ്പിച്ച ചിത്രം ഓപണിംഗില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു. എന്ന് മാത്രമല്ല, മുന്നോട്ടുള്ള യാത്രയില്‍ മറ്റ് നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും ചിത്രം സ്വന്തമാക്കി. എന്നാല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. പിന്നീട് വിവാദങ്ങളും ചിത്രങ്ങളെ തേടിയെത്തി. 

Advertisements

ഇതൊക്കെയായാലും മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കളക്ഷന്‍ നേടുന്ന ചിത്രമായി എമ്പുരാന്‍ മാറി. ഏപ്രില്‍ 24 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. വന്‍ പ്രതികരണമൊന്നും ഒടിടിയിലും ലഭിച്ചില്ലെങ്കിലും ധാരാളം പ്രേക്ഷകരെ ചിത്രത്തിന് ലഭിക്കുന്നുണ്ട്. സ്ട്രീമിംഗിന് പിന്നാലെയുള്ള രണ്ടാം വാരത്തിലും അത് തുടര്‍ന്നിട്ടുമുണ്ട്. ഇപ്പോഴിതാ അത് സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയില്‍ ഒടിടിയില്‍ കഴിഞ്ഞ ഒരു വാരം ഏറ്റവും കാണികളെ നേടിയ അഞ്ച് സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് എമ്പുരാന്‍.  പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയുടേതാണ് ലിസ്റ്റ്. ഏപ്രില്‍ 28 മുതല്‍ മെയ് 4 വരെയുള്ള ആഴ്ചയിലേതാണ് ഇത്. ഇത് പ്രകാരം പ്രസ്തുത വാരത്തില്‍ 3 മില്യണ്‍ (30 ലക്ഷം) കാഴ്ചകളാണ് ഒടിടിയില്‍ ചിത്രം നേടിയിരിക്കുന്നത്. 

ജുവല്‍ തീഫ്: ദി ഹെയ്സ്റ്റ് ബിഗിന്‍സ് ആണ് ആദ്യ സ്ഥാനത്ത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം. രണ്ടാം സ്ഥാനത്ത് ആമസോണ്‍ പ്രൈം വീഡിയോയില്‍ ഉള്ള തമിഴ് ചിത്രം, വിക്രത്തിന്‍റെ വീര ധീര ശൂരന്‍ ആണ്. നാലാം സ്ഥാനത്ത് തെലുങ്ക് ചിത്രം മാഡ് സ്ക്വയറും (നെറ്റ്ഫ്ലിക്സ്) അഞ്ചാം സ്ഥാനത്ത് മേരെ ഹസ്ബന്‍ഡ് കി ബീവിയും (ജിയോ ഹോട്ട്സ്റ്റാര്‍).

ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.

Hot Topics

Related Articles