വേമ്പനാട് ലേക്ക് അതോറിറ്റി രൂപീകരിക്കണം: ഫ്രാൻസിസ് ജോർജ് എം.പി

ന്യൂഡൽഹി : ഇന്ത്യയിലെ തന്നെ ഏറെ സവിശേഷതകളുള്ള വലീയ ജലാശയമായ വേമ്പനാട് കായലിന്റെ സംരക്ഷണത്തിനും കുട്ടനാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മായി വേമ്പനാട് ലേക്ക് അതോറിറ്റി രൂപീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.

Advertisements

ലോക് സഭയിൽ കേന്ദ്ര ജല ശക്തി മന്ത്രാലയത്തിൻ്റെ ധനാഭ്യർത്ഥനയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം 196.5 കിലോമീറ്റർ നീളവും 14 കിലോമീറ്റർ വീതിയുമുള്ള വേമ്പനാട് കായൽ കോട്ടയം,ആലപ്പുഴ, എറണാകുളം ജില്ലകളിലായി സ്ഥിതി ചെയ്യുന്നു.
മീനച്ചിലാർ,മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ എന്നീ നദികളിലൂടെ ഒഴുകി വരുന്ന വെള്ളം വേമ്പനാട്ട് കായലിൽ എത്തിച്ചേരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നദികളിലൂടെ ഒഴികിയെത്തുന്ന എക്കലും മാലിന്യങ്ങളും അടിഞ്ഞ് വേമ്പനാട്ട് കായലിൻ്റെ ആഴം കുറഞ്ഞ് ഓരോ ദിവസവും ഇല്ലാതായി കൊണ്ടിരിക്കുകയാണ്.
കായലിലെ മൽസ്യങ്ങളും മറ്റു ജീവി വർഗ്ഗങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാകുകയും പലതും വംശനാശ ഭീക്ഷണി നേരിടുകയും ചെയ്യുകയാണ്.
ഇതിനെല്ലാം ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക പ്രാധാന്യമുള്ള പ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് 1957 ൽ നിർമ്മിച്ച തണ്ണീർമുക്കം ബണ്ട് കുട്ടനാട്ടിലെ കാർഷിക കലണ്ടർ പ്രകാരം തുറക്കാത്തത് മൂലം കായലിൽ ഉപ്പുവെള്ളം കലരുന്ന സ്വഭാവിക പ്രക്രിയയെ തടസപ്പെട്ടിരിക്കുകയാണ്. ഇതുമൂലം കായലിൻ്റെ ജൈവ ആവാസ വ്യവസ്ഥയിൽ പ്രതികൂലമായ മാറ്റങ്ങൾ ഉണ്ടായിരിക്കുകയാണെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ഗ്രാമീണ ജനങ്ങൾക്ക് കുടി വെള്ളം എത്തിക്കുന്നതിനായി സംസ്ഥാനങ്ങളിൽ നടപ്പാക്കി വരുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച പരാധികൾ പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട മന്ത്രിമാരുടെയും എം.പിമാരുടെയും യോഗം വിളിച്ച് കൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതി നടത്തിപ്പിനായി പഞ്ചായത്ത് റോഡുകളിൽ മുഴുവർ പൈപ്പ് ഇടുകയും റോഡുകൾ മുഴുവൻ താറുമാറായിരിക്കുകയും ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൈപ്പ് ഇടുന്നതിന് അപ്പുറം മറ്റ് യാതൊരു പ്രവർത്തനവും ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് നടക്കുന്നില്ല.
കഴിഞ്ഞ സാമ്പത്തിക വർഷം 70000 കോടി രൂപ നീക്കിവെച്ച പദ്ധതിയിൽ 50000 കോടി രൂപ പോലും ചെലവഴിച്ചിട്ടില്ല. കേന്ദ്ര ഗവൺമെന്റ് ഇക്കാര്യത്തിൽ കടുത്ത ഉദാസീനതയാണ് കാണിക്കുന്നത്. പദ്ധതി 2028 വരെ നീട്ടിയെങ്കിലും കേന്ദ്ര സർക്കാർ യോഗം വിളിച്ചു സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

Hot Topics

Related Articles