മനുഷ്യമാസം ഭക്ഷിക്കുന്ന ബാക്ടീരിയ; ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം; ലോകം മറ്റൊരു മഹാമാരിയുടെ നിഴലില്‍

കോവിഡിന് പിന്നാലെ ലോകം മറ്റൊരു മഹാമാരിയുടെ പിടിയിലേക്കോ എന്ന ആശങ്ക ശക്തമാകുന്നു. കോവിഡ് മഹാമാരി പടർത്തിയത് കൊറോണ വൈറസായിരുന്നെങ്കില്‍ ഇക്കുറി ഭീതി പരത്തി പടർന്നു പിടിക്കുന്നത് മാരകമായ ബാക്ടീരിയയാണ്.സ്ട്രെപ്റ്റോകോക്കസ് പയോജെൻസ് എന്ന ബാക്ടീരിയയാണ് വില്ലൻ. മാസം ഭക്ഷിക്കുന്ന ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം ഉറപ്പാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്‌എസ്) എന്നാണ് ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗത്തിന്റെ പേര്. ജപ്പാനില്‍ ഈ രോഗം പടർന്നുപിടിക്കുകയാണ് എന്നാണ് റിപ്പോർട്ടുകള്‍.

Advertisements

ജപ്പാനില്‍ ഈ വർഷം ജൂണ്‍ രണ്ടോടെ ഈ രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയർന്നെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ആകെ 941പേരെയാണ് ജപ്പാനില്‍ ഈ രോഗം ബാധിച്ചത്. നിലവിലെ രോഗബാധ നിരക്ക് തുടർന്നാല്‍ ഈ വർഷം 25000 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തല്‍.ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (ജിഎഎസ്) സാധാരണയായി കുട്ടികളില്‍ തൊണ്ടവേദനയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. എന്നാല്‍ ചിലരില്‍ ഇത് സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്തസമ്മർദം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു. അൻപതിന് മുകളില്‍ പ്രായമുള്ളവർക്ക് ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വാസ പ്രശ്നങ്ങള്‍ക്കും കോശനാശത്തിനും കാരണമാകുകയും ചെയ്യുന്നു. ഇത് മരണത്തിന് വരെ ഇടയാക്കുന്നു. 30 ശതമാനമാണ് രോഗബാധയേറ്റാല്‍ മരണനിരക്ക്.രോഗം പിടിപെട്ട് ഭൂരിഭാഗം മരണവും 48 മണിക്കൂറിനുള്ളില്‍ സംഭവിക്കുമെന്ന് ടോക്കിയോ വിമൻസ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ സാംക്രമിക രോഗ വിദഗ്ദനായ കെൻ കികുച്ചി പറഞ്ഞു. രാവിലെ കാലില്‍ വീക്കം കണ്ടാല്‍ ഉച്ചയോടെ കാല്‍മുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളില്‍ മരിക്കുകയും ചെയ്യമെന്നും അദ്ദേഹം പറഞ്ഞു. 2022ല്‍ അഞ്ച് യൂറോപ്യൻ രാജ്യങ്ങളില്‍ ആ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.