അവശ്യമരുന്നുകളുടെ വില കുറച്ച്‌ കേന്ദ്രം ; പുതുക്കിയ വില ഇങ്ങനെ 

ദില്ലി: അവശ്യമരുന്നുകളുടെ വില കുറച്ച്‌ കേന്ദ്രം. സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന 41 അസുഖങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയും ആറ് ഫോർമുലേഷനുകള്‍ക്കും കേന്ദ്രം വില കുറച്ചു.കേന്ദ്രം, ഹൃദ്രോഗം മുതല്‍ പ്രമേഹം വരെയുള്ള രോഗങ്ങളുടെ മരുന്നുകളുടെ വില കുറച്ചത് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാർമസ്യൂട്ടിക്കല്‍ ആൻഡ് നാഷണല്‍ ഫാർമസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി പുതിയ പരിധി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ്. ആൻറിബയോട്ടിക്കുകള്‍ക്കും മള്‍ട്ടിവിറ്റാമിനുകള്‍ക്കും വില കുറച്ചിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, ശരീരവേദന, കരള്‍ പ്രശ്നങ്ങള്‍, ആൻ്റാസിഡുകള്‍, അണുബാധകള്‍, അലർജികള്‍ മുതലായവയ്‌ക്കുള്ള മരുന്നുകളുടെ വിലയാണ് പ്രധാനമായും ഇളവ് വന്നിരിക്കുന്നത്.

Advertisements

രക്തസമ്മർദ്ദം കുറയ്‌ക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോത്തിയാസൈഡ് ടാബ്‌ലെറ്റിന്റെ വില 11.07 രൂപയില്‍ നിന്ന് 10.45 രൂപയായി കുറച്ചു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോള്‍ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഡാപാഗ്ലിഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡിന്റെ വില ഒരു ടാബ്‌ലെറ്റിന് 30 രൂപയില്‍ നിന്ന് 16 രൂപയായി കുറച്ചു. ആസ്മയ്‌ക്കുള്ള മരുന്നായ ബുഡെസോണൈഡും ഫോർമോട്ടെറോളും ഒരു ഡോസിന് 6.62 രൂപയായി കുറച്ചു. ആൻറിബയോട്ടിക് അസിത്രോമൈസിൻ 250 മില്ലിഗ്രാം, 500 മില്ലിഗ്രാം ഗുളികകള്‍ക്ക് യഥാക്രമം 11.65 രൂപയും 23.57 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.പെയിൻകില്ലർ ഡിക്ലോഫെനാക്കിന്റെ പുതിയ വില ഒരു ടാബ്‌ലെറ്റിന് 2.05 രൂപയും ഇബുപ്രോഫെൻ ഗുളികകളുടെ വില 200 മില്ലിഗ്രാമിന് 0.71 രൂപയുമാണ്. ആൻറി ബാക്ടീരിയല്‍ ഡ്രൈ സിറപ്പുകളായ അമോക്സിസില്ലിൻ, ക്ലാവുലാനിക് ആസിഡ് എന്നിവ ഇപ്പോള്‍ ഒരു മില്ലി ലിറ്ററിന് 2.05 രൂപയാണ് വില.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.