വൈക്കം: ലഹരിക്കെതിരെ ദീർഘനാൾ നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് എമർജിങ് വൈക്കത്തുകാർ സംഘടിപ്പിക്കുന്ന ഹോപ്പ് 2024 എറണാകുളം എ. സി.പി രാജ്കുമാർ കുമാർ ഉദ്ഘാടനം ചെയ്തു. വൈക്കം നിയോജക മണ്ഡലം അടിസ്‌ഥാനത്തിൽ വിദ്യാർത്ഥികളെ ലഹരിയിൽ അടിപ്പെടാതെ അവരിലെ കലാ കായികപരവും ഇതര കഴിവുകളും കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. എമർജിങ് ഗ്രൂപ്പ് ചീഫ് അഡ്മിൻ അഡ്വ.എ മനാഫ് അധ്യക്ഷത വഹിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ അബ്ദുൽ ബാസിത് ക്ലാസ് നയിച്ചു.
ഫോട്ടോഗ്രാഫിക് രംഗത്തും, ഗാന രംഗത്തും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ ജി.ശിവപ്രസാദ്, സൗമ്യ നിതേഷ് എന്നിവരെ ആദരിച്ചു. എമർജിങ് ഗ്രൂപ്പ് അഡ്മിൻ സുരജ എസ് നായരുടെ അനുസ്മരണ യോഗം സഹർ സമീർ അധ്യക്ഷത വഹിച്ചു. അഡ്വ. എ മനാഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരായ സണ്ണി ചെറിയാൻ, പള്ളിപുറം സുനിൽ, അജീഷ് ദാസൻ, പി സോമൻ പിള്ള, വൈക്കം ഭാസി, സാംജി ടി വി പുരം, അഡ്വ. ശ്രീകാന്ത് സോമൻ, എൻ.ആർ സംഗീത, എം.കെ ശ്രീജൻ, അഡ്വ.പി ആർ പ്രമോദ്, സിന്ധു വിജയകുമാർ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ നിർമ്മിക്കുന്ന തെരുവ് നാടകത്തിനും ഷോർട്ട് ഫിലിമിനും വേണ്ടി നടത്തിയ സ്‌ക്രിപ്റ്റ് റൈറ്റിംഗ് മത്സര വിജയികളായ നൈന മണ്ണഞ്ചേച്ചി, കെ.ജി ചന്ദ്രൻ എന്നിവരെയും, പ്രത്യേകം പുരസ്‌ക്കാരത്തിന് അർഹത നേടിയ ഷാഹുൽ ഹമീദിനും അവാർഡുകൾ നൽകി.