കോട്ടയം : എമർജിങ് വൈക്കത്തുകാർ വാട്സ്ആപ് കൂട്ടായ്മയും തൃപ്പൂണിത്തുറ ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നാളെ 9 മുതൽ വൈക്കം വെസ്റ്റ് ഹൈയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. സൗജന്യ പരിശോധനക്കൊപ്പം സൗജന്യ മരുന്നും, കണ്ണട വേണ്ടവർക്ക് കുറഞ്ഞ ചിലവിലും, തുടർ ചികിത്സ അവശ്യമായവർക്കും അപ്രകാരം കുറഞ്ഞ ചിലവിൽ ചികിത്സയും ക്യാമ്പിൽ പങ്കെടുത്തവരാണെങ്കിൽ സൗകര്യം നൽകും.
ക്യാമ്പ് കൊച്ചിൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.രാജ്കുമാർ ഉദ്ഘാടനം ചെയ്യും.വൈക്കം നഗരസഭ അധ്യക്ഷ രേണുക രതീഷ് മുഖ്യ അതിഥിയായി പങ്കെടുക്കും.എമർജിങ് ഗ്രൂപ്പ് ചീഫ് അഡ്മിൻ അഡ്വ.എ മനാഫ്,സിഡിഎസ് ചെയർ പേഴ്സൻ സൽബി ശിവദാസ്, വൈക്കം മുനിസിപ്പൽ കൗണ്സിലർമാരായ അശോകൻ വെള്ള വേലി,സുശീല എം നായർ,സെബാസ്റ്റ്യൻ ബാബു എന്നിവർ സംസാരിക്കും.വൈക്കം നഗരസഭ ഇരുപത്തി രണ്ടാം വാർഡ് കൗണ്സിലർ ആർ.രാജശേഖരൻ പിള്ള അധ്യക്ഷത വഹിക്കും.