എ.ഇ.എം പ്രീമിയം ഹെൽത്ത് കെയർ സർവ്വീസ് ഉദ്ഘാടനം നിർവ്വഹിച്ചു

തൂത്തൂട്ടി: മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ ഒരു അനുബന്ധസ്ഥാപനം കൂടി പുതുവർഷപുലരിയിൽ പ്രവർത്തനമാരംഭിച്ചു. ഇന്നലെ തൂത്തൂട്ടി ധ്യാനകേന്ദ്രത്തിൽ വച്ച് നടന്ന പുലരി @ 2025 എന്ന പരുപാടിയിൽ വച്ച് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും, സഭാ സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയാണ് എ.ഇ.എം പ്രീമിയം ഹെൽത്ത് കെയർ സർവ്വീസിന്റെ ഔദ്യോഗിക ഉത്ഘാടനകർമ്മം നിർവ്വഹിച്ചത്. കോട്ടയം തിരുവഞ്ചൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മോർ അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷൻ ട്രസ്റ്റിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് വീടുകളിൽ എത്തി രോഗീപരിചരണം നിർവ്വഹിക്കുന്ന സ്ഥാപനമാണ് എ.ഇ.എം പ്രീമിയം ഹെൽത്ത് കെയർ സർവ്വീസ്.

Advertisements

വാർദ്ധക്യത്തിലുള്ള മാതാപിതാക്കൾ തങ്ങളുടെ വീടുകളിൽ ഒറ്റപ്പെടലിന്റെ ഭീകരതയിൽ കഴിയുന്ന ഈ കാലഘട്ടത്തിൽ, വിദേശത്തുള്ള മക്കൾക്കും ബന്ധുമിത്രാദികൾക്കും മാതാപിതാക്കൾക്ക് സുരക്ഷിതമായി തങ്ങളുടെ ആരോഗ്യപരിചണം നിർവ്വഹിക്കുവാൻ തക്കവിധം വിശ്വസനീയവും, പരിശീലനവും ലഭിച്ച ഹെൽത്ത് പ്രൊഫഷണലുകളെ ലഭിക്കുക എന്നത് ഏറ്റവും അനിവാര്യമായ കാര്യമാണ്. കേരളത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന വാർദ്ധക്യത്തിലെത്തിയവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവരുടെ സുരക്ഷിതമായ ജീവിതത്തിന് ഒരു മാർഗ്ഗമൊരുക്കുക എന്നത് ബന്ധുമിത്രാദികളുടെയും സമൂഹത്തിന്റെയും കടമയാണ് എന്ന് ഉത്ഘാടനം നിർവ്വഹിച്ച് പ്രസംഗിച്ച മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും സാമൂഹ്യനന്മക്ക് ഉപയുക്തമാണ് എന്നതിലുള്ള സന്തോഷം അദ്ദേഹം അറിയിച്ചു.

കോട്ടയം ജില്ലയിൽ ആദ്യമായി പ്രവർത്തനം ആരംഭിച്ച മോർ ഗ്രിഗോറിയൻ പെയിൻ ആൻഡ് പാലിയേറ്റീവ്, ഷെയറിംഗ് മിനിസ്ട്രി, 45 രോഗികൾക്ക് ഇപ്പോൾ അഭയമേകുന്ന ലൈഫ് ഓഫ് സർവ്വീസ് പാലിയേറ്റീവ് സെന്റർ, എ.ഇ.എം സ്‌കൂൾ ഓഫ് സ്‌കിൽസ്, എ.ഇ.എം സ്‌കൂൾ ഓഫ് കിഡ്സ്, മൂവാറ്റുപുഴ കേന്ദ്രമായി ഇപ്പോൾ പ്രവർത്തിക്കുന്ന എ.ഇ.എം ജെറിയാട്രിക് ഹോം എന്നിവയ്ക്ക് പുറമേയാണ് പുതിയ പ്രസ്ഥാനം കൂടി ധ്യാനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ഹെൽത്ത് കെയർ മേഖലകളിൽ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന 10-ാം ക്ലാസ്സ്, +2 പാസ്സായ തൊഴിൽ അന്വേഷകർക്ക് വളരെചുരുങ്ങിയ കാലയളവിൽ നല്ല പരിശീലനം കൊടുത്ത് ജോലി നൽകുവാനും ഈ പ്രസ്ഥാനത്തിലൂടെ സാധിക്കും. വിദേശത്തുള്ള മക്കൾക്ക് മാതാപിതാക്കളുടെ കൃത്യമായ ആരോഗ്യപരിചരണ ദൈനം ദിന റിപ്പോർട്ട് അയക്കുക, ഡോക്ടർ-നേഴ്സ് വിസിറ്റ്, ഫിസിയോതെറാപ്പി, ലബോറട്ടറി സർവ്വീസ് തുടങ്ങി ഒട്ടുമിക്ക സേവനങ്ങളും ചെയ്യുവാൻ സാധിക്കുന്ന തരത്തിൽ ഈ സ്ഥാപനത്തിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് ധ്യാനകേന്ദ്രം ഡയറക്ടറും, പ്രോഗ്രാമിന്റെ അദ്ധ്യക്ഷനുമായ സഖറിയാസ് മോർ പീലക്സീനോസ് മെത്രാപ്പോലീത്ത അറിയിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നീ മേഖലകളിലാണ് ആദ്യഘട്ടത്തിൽ സേവനങ്ങൾ ലഭിക്കുന്നത്. ഉത്ഘാടന സമ്മേളനത്തിൽ ഫാ.ബിനോയ് ചാക്കോ കുന്നത്ത്, സലീബ റമ്പാൻ, ഏലിയാ റമ്പാൻ, കുര്യാക്കോസ് റമ്പാൻ, ഫാ.സാജു, ഫാ.എബിൻ, ഫാ.മാത്യൂസ്, ഫാ.ക്ളീമ്മീസ്, ഫാ. അതുൽ, ഫാ.റിനോ എന്നിവർ സന്നിഹിതരായിരുന്നു. സ്ഥാപനത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ 6238905050, 04812545050 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഓപ്പറേഷൻ ഹെഡ് ഷെബിൻ മാത്യു അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.