പുതുപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസിന്റെ പേര്; ഉമ്മൻചാണ്ടിയുടെ പേരിടാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് ; മണ്ഡലം പ്രസിഡന്റിന്റെ ഉപവാസ സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

പുതുപ്പള്ളി: പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുൻ മുഖ്യമന്ത്രി ഇ.എം.എസിന്റെ പേരിടുകയും, ഉമ്മൻചാണ്ടിയുടെ പേര് ഒഴിവാക്കുകയും ചെയ്തതിൽ കോൺഗ്രസ് പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പുതുപ്പള്ളി ടൗണിൽ മണ്ഡലം പ്രസിഡന്റിന്റെ ഉപവാസ സമരത്തിന് തുടക്കമായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാം കെ വർക്കിയാണ് സമരത്തിന്റെ ഭാഗമായി ഉപവാസമിരിക്കുന്നത്. സമര പരിപാടികൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എം.എൽ.എ, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പരിപാടികളിൽ പങ്കെടുത്തു. പുതുപ്പള്ളി പഞ്ചായത്ത് നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിന് സിപിഎം നേതാവായ ഇ.എം.എസിന്റെ പേര് നൽകുന്നതിനുള്ള സിപിഎം നേതൃത്വം നൽകുന്ന ഭരണ സമിതിയുടെ നീക്കമാണ് വിവാദമായി മാറിയത്. ഇതേ തുടർന്നാണ് വിഷയത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് എത്തിയത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.