മുൾട്ടാനിൽ ഇംഗ്ലണ്ട് കുറിച്ചത് രണ്ടായിരത്തിനു ശേഷമുള്ള ആദ്യ 800..! 800 എന്ന നാഴികക്കല്ല് ഇംഗ്ലണ്ട് മറികടന്നത് മൂന്നു തവണ; ഇംഗ്ലണ്ടിനു മുന്നിലുള്ളത് ശ്രീലങ്ക മാത്രം; സ്വന്തം നാട്ടിൽ പാക്കിസ്ഥാനെ തവിട് പൊടിയാക്കിയ ഇംഗ്ലണ്ട് കുറിച്ചത് ഒരു പിടി റെക്കോർഡ്; പാക്കിസ്ഥാനെ തുറിച്ച് നോക്കി കനത്ത തോൽവി

മുൾട്ടാൻ: ഹാരി ബ്രൂക്കിന്റെ ട്രിപ്പിൾ സെഞ്ച്വറിയും, റൂട്ടിന്റെ ഡബിൾ സെഞ്ച്വറിയും അഴകു ചാർത്തിയ മുൾട്ടാൻ ടെസ്റ്റിൽ ഇംഗ്ലണ്ട് അടിച്ചെടുത്തത് ഒരു പിടി റെക്കോർഡുകളും. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ മൂന്നാം തവണയാണ് ഇംഗ്ലണ്ട് 800 റൺ മറികടക്കുന്നത്. 2000 ത്തിനു ശേഷം ആദ്യമായാണ് ഒരു ടീം 800 റൺ എന്ന നാഴികക്കല്ല് സ്വന്തമാക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ ശ്രീലങ്കയുടെ പേരിലാണ്. ഇന്ത്യയ്‌ക്കെതിരെ 1997 ൽ കൊളംബോയിൽ രണ്ടാം ഇന്നിംങ്‌സിൽ സ്വന്തമാക്കിയ 952 റണ്ണാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ. 1938 ൽ ഇംഗ്ലണ്ട് ആസ്‌ട്രേലിയയ്‌ക്കെതിരെ ഓവലിൽ നേടിയ 903 റൺ രണ്ടാമതും, വെസ്റ്റ് ഇൻഡീസിനെതിരെ 1930 ൽ ഇംഗ്ലണ്ട് തന്നെ സ്വന്തമാക്കിയ 849 റൺ മൂന്നാമതുമാണ്. ഈ റെക്കോർഡുകൾക്കെല്ലാം പിന്നിൽ നാലാമതായാണ് ഇന്ന് പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയ 823/7 എന്ന സ്‌കോർ ഫിനിഷ് ചെയ്തത്. 2000 ത്തിന് ശേഷം ആദ്യമായാണ് ഒരു ടീം 800 എന്ന നാഴികക്കല്ല് മറികടക്കുന്നത്. പാക്കിസ്ഥാനെതിരെ ടെസ്റ്റിൽ ഏതൊരു ടീമും നേടുന്ന ഉയർന്ന സ്‌കോറാണ് ഇന്ന് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. നേരത്തെ 1958 ൽ വെസ്റ്റ് ഇൻഡീസ് നേടിയ 790 ന് മൂന്ന് ആയിരുന്നു ഇതുവരെയുള്ള ഉയർന്ന സ്‌കോർ. ഇതാണ് ഇംഗ്ലണ്ട് മറികടന്നത്.

Advertisements

പാക്കിസ്ഥാന്റെ മണ്ണിൽ ഏതൊരു ടീമും നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറും ഇതു തന്നെയാണ്. 2009 ൽ ശ്രീലങ്കയ്ക്ക് എതിരെ പാക്കിസ്ഥാൻ ഉയർത്തിയ ആറു വിക്കറ്റിന് 765 ആയിരുന്നു ഇതുവരെയുള്ള ഉയർന്ന സ്‌കോർ. ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇന്ന് നടന്ന മത്സരത്തിൽ റൂട്ടും ബ്രൂക്കും ചേർന്നു കുറിച്ചു. 454 റണ്ണിന്റെ പാർട്ണർഷിപ്പ് ഇരുവരും ചേർന്നു കുറിച്ചപ്പോൾ, പഴങ്കഥയായത് 1957 ൽ വെസ്റ്റ് ഇൻഡീസിനെതിരെ പീറ്റർ മെയും കോളിൻ ക്രൗഡ് വേയും ചേർന്ന് അടിച്ചെടുത്ത 411 റണ്ണാണ്. പാക്കിസ്ഥാനെതിരായ ഉയർന്ന പാർട്ണർഷിപ്പും ഇതു തന്നെയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്രൂക്കിന്റെ 317 ഉം, റൂട്ടിന്റെ 262 ഉം ചേർന്ന് വമ്പൻ ലീഡ് ലഭിച്ചതോടെ ഇംഗ്ലണ്ട് 823 ന് ഏഴ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിംങ്‌സിൽ 267 റണ്ണിന്റെ ലീഡ് പാക്കിസ്ഥാന് മുന്നിൽ വച്ചാണ് ഇംഗ്ലണ്ട് ബാറ്റിംങ് അവസാനിപ്പിച്ചത്. മറുപടി ബാറ്റിംങ് ആരംഭിച്ച പാക്കിസ്ഥാന് ഇതിനോടം നാലു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. 15 ഓവറിൽ 52 റൺ എടുത്തപ്പോഴേയ്ക്കും അബ്ദുൾ ഷഫീഖ് (0), സലിം അയൂബ് (25), ഷാൻ മഹമ്മൂദ് (11), ബാബർ അസം (5) എന്നിവർ എല്ലാം പുറത്തായി കഴിഞ്ഞു. ഗസ് ആറ്റ്കിൻസൺ രണ്ടും, ക്രിസ് വോഗ്‌സും ബ്രൈഡൺ ക്രേസും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Hot Topics

Related Articles