ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശനിയാഴ്ചത്തെ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് ആഴ്‌സണലും ചെൽസിയും. ആഴ്‌സണൽ ബ്രണ്ടൻ ഫോർഡിനോട് ഓരോ ഗോളടിച്ച് സമനില പിടിച്ചപ്പോൾ, വെസ്റ്റ് ഹാമിനോടാണ് ഇതേ ഗോൾ നിലയിൽ സമനില നേടിയത്. ഇതോടെ ടൂർണമെന്റിലെ ഒന്നാം സ്ഥാനത്ത് ആഴ്‌സണലിന് ആറു പോയിന്റെ ലീഡായി.
ലണ്ടനിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ 66 ആം മിനിറ്റിൽ ബുഖായോ സാഖ നൽകിയ പാസിൽ നിന്നും ലെനാർഡോയാണ് ആഴ്‌സണലിനായി ഗോൾ നേടിയത്. കൃത്യം എട്ടാം മിനിറ്റിൽ ഗോൾമടക്കിയ ബ്രെൻട്ടൻ ഫോർഡ് സമനില പിടിച്ചു. ഇവാൻ ടാനിയാണ് ഗോൾ സ്‌കോറർ. വെസ്റ്റ് ഹാമിനെതിരെ ആദ്യ പകുതിയുടെ 16 ആം മിനിറ്റിൽ ഫെലിക്‌സാണ് ചെൽസിയ്ക്കായി ഗോൾ നേടിയത്. 28 ആം മിനിറ്റിൽ എമേഴ്‌സണിലൂടെ ഗോൾ മടക്കിയ വെസ്റ്റ് ഹാം നിർണ്ണായക സമനില പിടിച്ചു വാങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ലെസ്റ്ററിനെതിരെ റോഡ്രിഗോ ബെൻടാക്രൂസിന്റെ പതിനാലാം മിനിറ്റ് ഗോളിൽ ടോട്ടനമാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 23 ആം മിനിറ്റിൽ മെൻഡിയിലൂടെ സമനില പിടിച്ച ലെസ്റ്റർ, മാഡിസൺ (25 ആം മിനിറ്റ്) നേടിയ ഗോളിലൂടെ ആദ്യ പകുതിയിൽ തന്നെ ലീഡ് എടുത്തു. ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിൽ കെലീയേച്ചിയിലൂടെ ലീഡ് ഉയർത്തിയ ലെസ്റ്ററിന് വേണ്ടി 81 ആം മിനറ്റിൽ ഹാർവി ബ്രാൻസാണ് ഗോൾ എണ്ണം തികച്ചടിച്ചത്.
മറ്റൊരു മത്സരത്തിൽ ഫുൾഹാം എതിരില്ലാത്ത രണ്ട് ഗോളിന് നോട്ടീംങ് ഹാമിനെ പരാജയപ്പെടുത്തിയപ്പോൾ, വോൾവെർഹാംപ്ടൺ സതാംപ്ടണ്ണിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി. ക്രിസ്റ്റൽ പാലസും ബ്രിങ്ടൺ ആന്റ് ഹോവ്‌സ് ആൽബിയോണും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.