മെസിയും എംബാപ്പെയും ഇല്ലാതെയിറങ്ങിയ പിഎസ്ജിയ്ക്കു തോൽവി; നെയ്മറിനും സംഘത്തിനും ദയനീയ തോൽവി നേരിട്ടത് ഒന്നിനെതിരെ മൂന്ന് ഗോളിന്

പാരിസ്: മെസിയും എംബാപ്പെയും ഇല്ലാതെ നെയ്മറുടെ മാത്രം ചിറകിലിറങ്ങിയ പാരീസ് സെന്റ് ജെർമ്മന് ദയനീയ തോൽവി. പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായ എ.എസ് മൊണാക്കോയോടാണ് പിഎസ്ജി തോൽവി ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ മൂന്നു ഗോളിനാണ് പിഎസ്ജിയുടെ തോൽവി. പോയിന്റ് പട്ടികയിൽ 54 പോയിന്റുമായി ഒന്നാം സ്താനത്ത് ആണെങ്കിലും, പത്ത് പോയിന്റ് വ്യത്യാസത്തിൽ നിൽക്കുന്ന മൊണാക്കോയോട് ഏറ്റ തോൽവി പിഎസ്ജി ആരാധകർക്ക് ഞെട്ടലായി മാറി.

മൂന്നാം മിനിറ്റിൽ ഗോളോവന്നും, 17 ആം മിറ്റിൽ ബെൻ യീഡറും നേടിയ ഗോളിന് 38 ആം മിനിറ്റിൽ സയൈർ എമേറിയിലൂടെ പിഎസ്ജി മറുപടി നൽകിയിരുന്നു. എന്നാൽ, ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിൽ പട്ടിക പൂർത്തിയാക്കിയ മൊണോക്കോ പിഎസ്ജിയെ തോൽവിയിലേയ്ക്കു തള്ളി വിട്ടു.

Hot Topics

Related Articles