എടത്വാ തലവടിയിൽ കുളിക്കുന്നതിനിടെ വിദ്യാർഥിക്ക് നീർനായയുടെ കടിയേറ്റു

എടത്വാ : എടത്വാ തലവടിയിൽ നദിയിൽ കുളിക്കുന്നതിനിടെ വിദ്യാർഥിക്ക് നീർനായുടെ കടിയേറ്റു.തലവടി പഞ്ചായത്ത് 11-ാം വാർഡ് കൊത്തപ്പള്ളി പ്രമോദ്-രേഷ്മ ദമ്പതികളുടെ മകൻ വിനായകനാണ് (9) നീർനായുടെ കടിയേറ്റത്.തലവടി മരങ്ങാട്ട് മഠം കടവിൽ മാതാവിനും സഹോദരൻ വിഘ്നേശ്വരനും ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം.വിനായകിൻ്റെ കാലിലും പുറത്തുമാണ് നീർനായ കടിച്ചത്.വിനായക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Hot Topics

Related Articles