കോട്ടയം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തച്ചുകുന്ന് ഭാഗത്ത് ഓലേടത്ത് വീട്ടിൽ അനീഷ് (44) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പകൽ മൂന്നുമണിയോടുകൂടി സമീപവാസിയായ യുവാവ് ഇയാളുടെ വീട്ടിലെത്തിയ സമയം യുവാവിനെ ചീത്ത വിളിക്കുകയും, അടുക്കളയിൽ നിന്നും കത്തിയെടുത്ത് തലയിൽ മാറിമാറി വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവിന്റെ വീട്ടുകാരെപ്പറ്റി ഇയാൾ യുവാവിനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും, ഇത് യുവാവ് ഇയാളുടെ വീട്ടിൽ എത്തി ചോദിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ ബേബി ടി.എം, സി.പി.ഓ മാരായ അജിത്ത്, അജേഷ്, അരുൺ, ബിനീഷ് രാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.