കൊച്ചി: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച എസ്.എഫ്.ഐ നേതാവ് വിദ്യ വിജയനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചര്‍. എന്നാലും എന്റെ വിദ്യേ’ എന്നാണ് ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്. അതിനിടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസില്‍ വിദ്യക്കെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയത്. കേസില്‍ പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്ന് സി.പി.എം നേരത്തെ വ്യക്തമാക്കിയിരുന്നു. ഗസ്റ്റ് അധ്യാപികയായി ജോലി നേടാൻ മഹാരാജാസ് കോളജിന്റെ പേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വിദ്യ അട്ടപ്പാടി ഗവൺമെൻ്റ് കോളേജിൽ അഭിമുഖത്തിന് എത്തിയതെന്നാണ് ആരോപണം.