ഡിജിപിയുടെ ശുപാർശ മുഖ്യമന്ത്രി അം​ഗീകരിച്ചു; എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

കൊച്ചി: എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ഡിജിപിയുടെ ശിപാർശ മുഖ്യമന്ത്രി അം​ഗീകരിച്ചു. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിടനിർമാണവും അന്വേഷണ പരിധിയിലുണ്ടാകും. എസ്പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും.

Advertisements

എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ആഴ്ചയാണ് ശുപാർശ നൽകിയത്. ബന്ധുക്കളുടെ പേരിൽ സ്വത്ത് സമ്പാദിക്കൽ, വൻതുക നൽകി തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടിന്റെ നിർമാണം, കേസ് ഒതുക്കാൻ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കണം എന്നായിരുന്നു ശിപാർശ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എ ഡിജിപിക്കെതിരെ ഉയർന്ന സാമ്പത്തികാരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷിക്കാൻ ആകില്ലെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ വിശദീകരണം. തുടർന്നാണ് വിജിതലൻസ് അന്വേഷണത്തിന് ഡിജിപി ശിപാർശ നൽകിയത്. ഡിജിപിയുടെ ശുപാർശയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം ലഭിച്ചാൽ മാത്രമേ അന്വേഷണം ആരംഭിക്കാൻ ആകൂ എന്ന നിലപാടിലായിരുന്നു വിജിലൻസ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.