ഏന്തയാർ ഈസ്റ്റ്ൽ താത്കാലിക ജനകീയ പാലം ഉയർന്നു; ജൂൺ 3 ഉദ്ഘാടനം

മുണ്ടക്കയം :കൂട്ടിക്കൽ -കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ വഴിയടഞ്ഞ പ്രദേശവാസികൾക്ക് ആശ്വാസമായി താത്കാലിക ജനകീയ പാലം ഉയർന്നു,ജൂൺ 3 ഉദ്ഘാടനം. 

Advertisements

പ്രളയത്തില്‍ തകര്‍ന്ന പാലത്തിനു പകരം കാത്തിരിപ്പിനൊടുവില്‍ നിർമാണം ആരംഭിച്ച പാലം പുല്ലകയാറ്റിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു കഴിഞ്ഞദിവസം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ക്ക് കിലോമീറ്ററുകൾ ചുറ്റി ഇളങ്കാട് വഴിയായിരുന്നു ഏന്തയാർ ഈസ്റ്റ്, കനകപുരം എന്നിവിടങ്ങിൽ എത്താൻ കഴിഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ താൽക്കാലിക നടപ്പാലം നിര്‍മിക്കാൻ ആലോചന നടത്തി. പാലം നിര്‍മിക്കാൻ നാട്ടുകാർ പ്രഖ്യാപനം നടത്തിയതോടെ കൂട്ടിക്കൽ-കൊക്കയാർ പഞ്ചായത്തുകളും നാട്ടുകാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.