മുണ്ടക്കയം:യുദ്ധകാല അടിസ്ഥാനത്തിൽ പണി പൂർത്തിയാക്കാം എന്ന ഉറപ്പിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച വല്യേന്ത പാലം, ഏന്തയാർ ടൗൺ പാലം, കുപ്പായക്കുഴി പാലം എന്നിവ പൂർത്തിയാക്കാത്തത് പ്രദേശത്തെ ജനങ്ങളെ വലിയ ബുദ്ധിമുട്ടിൽ ആക്കിയിട്ടും അനങ്ങാപ്പാറ നയം തുടരുന്ന അധിക്യതരുടെ നടപടിയിൽഇൻഡ്യൻ നാഷണൽ കോൺസ് കൂട്ടിയ്ക്കൽ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ഇളം കാട് ടോപ്പ്, വല്യ ന്ത നിവാസികൾ വലിയ യാത്രാ ക്ലേശത്തിൽ ആയിരിക്കുകയാണ്. ചെറുവാഹനങ്ങൾ എങ്കിലും കടന്നുപോവാൻ പറ്റുന്ന ഒരു താത്ക്കാലിക പാലം ആണ് ഇവിടെ പരിഹാര മാർഗ്ഗം എങ്കിൽഎന്താറിലും കുപ്പായക്കുഴിയിലും ഒരു താത്ക്കാലിക നടപ്പാലം പോലും ഇല്ലാത്ത അവസ്ഥയിലും ആണ്. സ്കൂൾ തുറക്കുന്നതോടെ ഇവിടുത്തെ കുട്ടികൾ അടക്കം വലിയ പ്രശ്നത്തിൽ ആകും എന്നിരിക്കെ ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് കടക്കും എന്നും യോഗം മുന്നറിയിപ്പ് നല്കി. മണ്ഡലം പ്രസിഡന്റ് ജിജോ കാരയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് ഇല്ലിക്കൽ ഉൽഘാടനം ചെയ്തു.അബ്ദു അലസം പാട്ടിൽ, കെ.ആർ.രാജി, വി.എം ജോസഫ്, അൻസാരി മഠത്തിൽ, സി.സി ജോയി, ജോസ് ഇടമന,റെജി വാര്യാമറ്റം, കെ.എൻ വിനോദ്, അനു ഷിജു, നൗഷാദ് ഓലിക്കപ്പാറ, നെബിൻ കെ തോമസ്, സാദിഖ്, ഇമ്മാനുവൽ കൊച്ചുപുര, രാജീവ് കെ വെട്ടം,ഏ ആർ ശശികുമാർ, ജോസ് കടുപ്പിൽ, രവി കോളാശ്ശേരി,ഷാജഹാൻ കെ.എം, ജോസ് ഇരുമ്പുഴി,കെ.കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.