കണ്ണൂര്‍ : വ്യാജരേഖ ചമച്ച് ജോലി നേടിയ കെ വിദ്യയെ എസ്‌എഫ്‌ഐ നേതാവെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജൻ പറഞ്ഞു. എസ്‌എഫ്‌ഐയില്‍ പല വിദ്യാര്‍ത്ഥികളും കാണും, അവരെല്ലാം നേതാക്കളാണോയെന്ന് അദ്ദേഹം ചോദിച്ചു.വിദ്യ എസ്‌എഫ്‌ഐയുടെ സജീവ പ്രവര്‍ത്തക ആയിരുന്നില്ല. അവര്‍ക്ക് സംഘടനയുടെ ഭാരവാഹിത്വം ഉണ്ടായിരുന്നില്ല.
ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താല്‍ എസ്‌എഫ്‌ഐക്കാരി ആകുമോയെന്നും അദ്ദേഹം ചോദിച്ചു. മഹാരാജാസ് കോളേജില്‍ നടന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്പോള്‍ വ്യാജ രേഖയില്‍ അന്വേഷണം നടക്കുന്നുണ്ട്.കുറ്റവാളികളെ ന്യായീകരിക്കില്ല. കാലടിയില്‍ വിദ്യ പിഎച്ച്‌ഡി പ്രവേശനം നേടിയത് ശരിയായ വഴിയില്‍ അല്ലെങ്കില്‍ അന്വേഷണത്തിലൂടെ പുറത്തു വരും.ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അല്ലെ അന്വേഷണം പ്രഖാപിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു കുറ്റവാളിയേയും സംരക്ഷിക്കില്ല.ജോലി നേടാൻ കെ വിദ്യ തെറ്റായ വഴി ആണ് സ്വീകരിച്ചത്. കുറ്റവാളിയെ സംരക്ഷിക്കാൻ ആരും നോക്കിയില്ല. ആരെങ്കിലും പിന്തുണ നല്‍കിയിട്ടാണോ വ്യാജരേഖ ഉണ്ടാക്കിയതെന്ന് ഇപ്പോള്‍ പറയ്യാൻ കഴിയില്ല.എസ്‌എഫ്‌ഐയെ മാത്രം നോക്കി നടക്കുന്നത് ശരിയല്ല. കാട്ടാക്കട സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു