എപ്പിഗാമിയ സഹസ്ഥാപകനായ റോഹൻ മിർചന്ദാനി നിര്യാതനായി : അന്ത്യം ഹൃദയാഘാരത്തെ തുടർന്ന്

ന്യൂഡല്‍ഹി : ലഘുഭക്ഷണ ബ്രാൻഡായ എപ്പിഗാമിയ സഹസ്ഥാപകനായ റോഹൻ മിർചന്ദാനി (41) ഹൃദയാഘാതം മൂലം മരിച്ചു. കേരളത്തിലെ സൂപ്പർമാർക്കറ്റുകളില്‍ ഉള്‍പ്പെടെ കാണപ്പെടാറുള്ള എപ്പിഗാമിയ യോഗർട്ട് ബ്രാൻഡിന്റെ സ്ഥാപകരിലൊരാളായിരുന്നു റോഹൻ.1982-ല്‍ അമേരിക്കയിലാണ് റോഹൻ മിർചന്ദാനി ജനിച്ചത്. ജീവിതത്തിന്റെ ഭൂരിഭാഗവും യു.എസിലാണ് ചിലവഴിച്ചതെങ്കിലും ഇന്ത്യയായി അഗാതമായ ബന്ധം പുലർത്തിയിരുന്നു.

Advertisements

ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്റ്റേണ്‍ സ്കൂള്‍ ഓഫ് ബിസിനസ്സിലും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് സ്കൂളുകളിലൊന്നായ പെൻസില്‍വാനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടണ്‍ സ്കൂളിലുമായിരുന്നു ബിരുദപഠനം. 2013-ല്‍ ഡ്രംസ് ഫുഡ് ഇന്റർനാഷണലിന്റെ സഹസ്ഥാപകനായി രോഹൻ തന്റെ സംരംഭകത്വ യാത്ര ആരംഭിച്ചു. റോഹൻ മിർചന്ദാനി, ഗണേഷ് കൃഷ്ണമൂർത്തി, രാഹുല്‍ ജെയിൻ, ഉദയ് താക്കർ എന്നിവർ ചേർന്ന് 15 ലക്ഷം രൂപ മുതല്‍മുടക്കിലാണ് ഇത് ആരംഭിച്ചത്. മുംബൈയിലെ ഡെസേർട്ട് ലോഞ്ച് ആയിട്ടായിരുന്നു തുടക്കം.കമ്ബനി ആദ്യം ഹോക്കി പോക്കി ഐസ്ക്രീം പുറത്തിറക്കിയെങ്കിലും പിന്നീട് പുതിയ ദിശയിലേക്ക് പോകാൻ തീരുമാനിച്ചു. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ് (എഫ്‌എംസിജി) ബ്രാൻഡുകളുടെ സാധ്യതകളെക്കുറിച്ച്‌ രോഹൻ വാർട്ടണില്‍ പങ്കെടുത്ത ഒരു പ്രസംഗത്തില്‍ നിന്നും മനസിലാക്കിയതിനെത്തുടർന്നാണ് പുതിയ മാറ്റത്തിന് മുതിർന്നത്.2015-ലാണ് രോഹനും സംഘവും ചേർന്ന് എപ്പിഗാമിയ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് ഗ്രീക്ക് യോഗട്ട് പരിചയപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ വിപണിയില്‍ ഇത് വലിയ മാറ്റമുണ്ടാക്കി. പരമ്ബരാഗത തൈരിനെ അപേക്ഷിച്ച്‌ തനതായ രുചികള്‍, മികച്ച ഗുണനിലവാരം തുടങ്ങിയവ ഈ ബ്രാൻഡിനെ ജനപ്രിയമാക്കി.പലരുചികളില്‍ ലഭ്യമാവുന്ന യോഗർട്ട് ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് താല്‍പര്യമുള്ളതിനാല്‍ തന്നെ എപ്പിഗാമിയ നഗരങ്ങളില്‍ ജനപ്രിയമായി മാറിയത് അതിവേഗത്തിലായിരുന്നു. ബെല്‍ജിയൻ നിക്ഷേപകരായ വെർലിൻവെസ്റ്റ്, എപ്പിഗാമിയയിലെ ഏറ്റവും വലിയ ബാഹ്യ ഓഹരി ഉടമകളില്‍ ഒന്നാണ്. ഫ്രഞ്ച് ഡയറി കമ്ബനിയായ ഡാനോണും ബോളിവുഡ് നടി ദീപിക പദുക്കോണും ഈ കമ്ബനിയില്‍ നിക്ഷേപകരാണ്. 2019-ലായിരുന്നു ദീപിക ഡ്രംസ് ഫുഡ് ഇന്റർനാഷണലില്‍ നിക്ഷേപം നടത്തിയത്.

എത്ര രൂപയുടെ നിക്ഷേപം എന്ന വിവരം ദീപിക പുറത്തുവിട്ടിട്ടില്ല.റോഹൻ മിർചന്ദാനി 2023 ഡിസംബറില്‍ എക്സിക്യൂട്ടീവ് ചെയർമാനായി മാറി. സഹസ്ഥാപകനായ രാഹുല്‍ ജെയിൻ സഹസ്ഥാപകനും സി.ഇ.ഒയും ആയി ചുമതലയേറ്റു. കമ്ബനിയുടെ വിതരണ ശൃംഖലയുടെയും ബിസിനസ് ഇന്റലിജൻസ് പ്രവർത്തനങ്ങളുടെയും മേല്‍നോട്ടം വഹിച്ചിരുന്ന എപ്പിഗാമിയയുടെ സ്ഥാപക അംഗമായ അങ്കുർ ഗോയലിനെ സി.ഒ.ഒ സ്ഥാനത്തേക്ക് ഉയർത്തി.അടുത്തിടെയുള്ള അഭിമുഖങ്ങളില്‍ 2025 സാമ്ബത്തിക വർഷത്തില്‍ വരുമാനം 250 കോടിയായി ഉയർത്താൻ പദ്ധതിയുള്ളതായും മിർച്ചന്ദാനി പറഞ്ഞിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.