ചെന്നൈ : ബിജെപിയുമായി ചേർന്ന് സർക്കാറുണ്ടാക്കാൻ ഞങ്ങൾ വിഡ്ഢികളല്ലെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസ്വാമി. 2026ൽ എഐഎഡിഎംകെ ഒറ്റയ്ക്ക് സർക്കാരുണ്ടാക്കുമെന്നും ഇപിഎസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2026ൽ എഐഎഡിഎംകെ ഒറ്റയ്ക്ക് സർക്കാരുണ്ടാക്കും. ബിജെപിയുമായി ചേർന്ന് സർക്കാറുണ്ടാക്കാൻ മാത്രം ഞങ്ങൾ വിഡ്ഢികളല്ലെന്നും ഇപിഎസ് തുറന്നടിച്ചു.
തമിഴ്നാട്ടിൽ സഖ്യ സർക്കാർ വരുമെന്ന ബിജെപി നേതാവ് അണ്ണാമലൈയുടെ പ്രസ്താവനയാണ് ഇപിഎസ്സിനെ പ്രകോപിപ്പിച്ചത്. ബിജെപി എഐഎഡിഎംകെ സഖ്യം നിലവിൽ തമിഴ്നാട്ടിൽ പ്രതിപക്ഷത്താണ് പ്രവര്‍ത്തിക്കുന്നത്. എഐഎഡിഎംകെ സ്വന്തമായി സർക്കാർ രൂപീകരിക്കും, 2016 ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടും. അതിന് ശേഷം ഞങ്ങളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് പാർട്ടികളുമായി സഖ്യമുണ്ടാക്കും. ഞങ്ങൾക്ക് ഒന്നിനെക്കുറിച്ചും ആശങ്കയോ അസ്വസ്ഥതയോ ഇല്ലെന്നും എഐഎഡിഎംകെ ബിജെപിയുമായി അധികാരം പങ്കിടുന്നതിനെക്കുറിച്ചുള്ള മുഖ്യമന്ത്രി സ്റ്റാലിൻ