ഈരാറ്റുപേട്ട മഹല്ല് കമ്മിറ്റി കെ.സുധാകരന് സ്വീകരണം നൽകി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയും,മഖാമും സന്ദർശിച്ച മുൻ കെപിസിസി പ്രസിഡൻ്റും കണ്ണൂർ എം.പിയുമായ കെ.സുധാകരന് സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഹജ്ജ് കമ്മിറ്റി അംഗവും നൈനാർ പള്ളി പ്രസിഡൻ്റുമായ മുഹമ്മദ് സക്കീർ അധ്യക്ഷ വഹിച്ച ചടങ്ങിൽ മറ്റു മഹല്ലുകളെ പ്രധിനിധീകരിച്ച് അഫ്സാർ പുല്ലോളിൽ,മുഹമ്മദ് സാലി നടുവിലേടത് , സലിം കിണറ്റുമൂട്ടിൽ , റാഷിദ് കൊല്ലംപറമ്പിൽ , മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ, നൗഷാദ് കിണറ്റുമ്മൂട്ടിൽ , ബാസിത് അൻസാരി , അഫ്സൽ നൗഷാദ് , അർഷാദ് ലത്തീഫ് , നസീബ് ലത്തീഫ് മറ്റു മഹല്ല് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles