ലണ്ടൻ: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരമാണ് രാജ്ഞിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 95 വയസുള്ള രാജ്ഞിക്ക് ചെറിയ തോതിലുള്ള ലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് കൊട്ടാരം ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കി. നിലവിൽ അവർ വിൻഡ്സർ കാസ്റ്റിലിലെ വസതിയിൽ വിശ്രമത്തിലാണ്.
Advertisements
നേരത്തെ രാജ്ഞിയുടെ മകൻ ചാൾസ് രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി പത്തിനാണ് ചാൾസിന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ട് ദിവസം മുൻപ് ചാൾസ് രാജകുമാരൻ രാജ്ഞിയെ സന്ദർശിച്ചിരുന്നു.