കൊച്ചി : എറണാകുളത്ത് ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരിയായ അന്തേവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഊന്നുകല്ലില്‍ 17 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാരംകുത്ത് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയാണ് മരിച്ചത്. കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
Advertisements
ചില്‍ഡ്രന്‍സ് ഹോമില്‍ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അധികൃതര്‍ ഉടന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.