ഈരാറ്റുപേട്ട നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങളിലെ അപാകത പരിഹരിക്കുക: എൽ ഡി എഫ് നിവേദനം നൽകി

ഈരാറ്റുപേട്ട : നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങളിൽ ഉള്ള അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സനെ സന്ദർശിച്ച ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകി. ഈരാറ്റുപേട്ട പുളിക്കൻസ്മാളിനു മുന്നിൽ ബസ്റ്റോപ്പിൽ എല്ലാ ബസ്സുകളും നിർത്തി ആളെ ഇറക്കുന്നതിനും നിലവിൽ അവിടെ നിൽക്കുന്ന ആളുകളെ മാത്രം കയറ്റി പെട്ടെന്ന് തന്നെ ബസ് പോകുന്നതിനുള്ള ക്രമീകരണം നടപ്പാക്കുക. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾക്ക് അരുവിത്തുറപ്പള്ളിയുടെ മുൻപിൽ ബസ്റ്റോപ്പ് ഉണ്ട് കൂടാതെ സെൻട്രൽ ജംഗ്ഷനിൽ പുളിക്കൻസ്സ്മാളിന് മുന്നിലെ സ്റ്റോപ്പ് ഉണ്ട് ഇതിനിടയ്ക്ക് കാഞ്ഞിരപ്പള്ളി ബസ് സ്റ്റോപ്പിന് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന തരത്തിൽ ഉള്ള സിറ്റി സെന്ററിന് മുന്നിലെ പുതിയ ബസ്റ്റോപ്പ് ഒഴിവാക്കുക ഈരാറ്റുപേട്ട കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ വടക്കേക്കര പാലം വരെയും സെൻട്രൽ ജംഗ്ഷൻ മുതൽ പ്രൈവറ്റ് ബസ്റ്റാൻഡ് വരെയും ഇരുവശങ്ങളിലേയും ഓട്ടോറിക്ഷ സ്റ്റാൻഡുകൾ ഒഴികെയുള്ള വാഹന പാർക്കിംഗ് ഒഴിവാക്കുക പെരിന്നിലംബിൽഡിങ്ങിനു മുന്നിൽ ട്രാഫിക് ഗതാഗതക്കുരുക്കുണ്ടാക്കുന്ന അനധികൃത ബസ്റ്റോപ്പ് ഒഴിവാക്കുക തെക്കേക്കര കോസ് വെയിൽ അഹമ്മദ് കുരിക്കൽ നഗർ മുതൽ കോസ് വേ പാലം വരെയുള്ള ഭാഗങ്ങളിൽ ഇരുവശവും പാർക്കിംഗ് ഒഴിവാക്കുക സെൻറ് ജോർജ് കോളേജ് റോഡിൽ അരുവിത്തറ ജംഗ്ഷൻ മുതൽ പോസ്റ്റ് ഓഫീസ് വരെ ഇരു വശങ്ങളിലുമുള്ള വാഹന പാർക്കിംഗ് ഒഴിവാക്കുക പോസ്റ്റോ ഓഫീസിനു ശേഷം ഒരു സൈഡിൽ വാഹന പാർക്കിംഗ് നടപ്പാക്കുക ഈരാറ്റുപേട്ടയിൽ നിലവിലുള്ള 19 ഓട്ടോറിക്ഷ സ്റ്റാൻഡുകളും അംഗീകൃത രേഖകളിൽ ആക്കുക കൂടുതലുള്ള ഓട്ടോറിക്ഷകൾക്ക് ഉൾക്കൊള്ളുന്നതിനുള്ള അധിക സ്റ്റാൻഡുകൾ അനുവദിക്കുകഓട്ടോറിക്ഷകൾക്ക് കളം നമ്പറും പെർമിറ്റും ഐഡി കാർഡ് നൽകുക മീനച്ചിലാറിന്റെഇരുവശവും ഉള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻഡിൽ യാത്രക്കാർ മൂക്ക് പൊത്തി പിടിച്ചു കൊണ്ടാണ് യാത്ര ചെയ്യുന്നത് പരിസരത്തുള്ള മലമൂത്ര വിസർജനം കർശനമായി നിരോധിക്കുക കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം മുഴുവൻ സമയവും ഉണ്ടെന്ന് ഉറപ്പുവരുത്തുക പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നുള്ള കക്കൂസ് മാലിന്യം പേറുന്ന മിനിച്ചിൽ ആറിന്റെ തീരത്തുള്ള സെപ്റ്റിക് ടാങ്ക് അവിടുന്ന് നീക്കം ചെയ്യുക സൗകര്യമായ പ്രദമായ സ്ഥലത്ത് ഈരാറ്റുപേട്ടയിൽ പേ ആൻഡ് പാർക്ക് ആരംഭിക്കുക നഗരസഭ നടപ്പാക്കിയ മറ്റു ട്രാഫിക് പരിഷ്കാരങ്ങൾക്ക് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ പൂർണ്ണ പിന്തുണയുണ്ട് നിലവിൽ ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ എല്ലാ പ്രൈവറ്റ് ബസ്സുകളും നിർത്തി ആളെ കയറ്റി ഇറക്കുന്നുണ്ട് എന്നാൽ ആദ്യം നിർദേശം നൽകിയ കെഎസ്ആർടിസി ആളുകളെ കേറ്റാതെ പോകുന്നത് ഈ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായാണ് അതുകൊണ്ട് പൂഞ്ഞാർ പാതാമ്പുഴ അടിവാരം മേലെടുക്കം തലനാട് കട്ടപ്പന അടുക്കം തുടങ്ങിയ മലയോര മേഖലകളിലെ ആശ്രയിക്കുന്നത് കെഎസ്ആർടിസി ബസ്സുകളാണ് അവയ്ക്ക് സെൻട്രൽ ജംഗ്ഷനിൽനിലവിൽ ബസ്സുകൾ കാത്ത്നിൽക്കുന്ന ആളുകളെ കയറ്റുന്നതിനുള്ള സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എൽഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നഗരസഭാ ചെയർപേഴ്സണെ കണ്ട് ഭരണസമിതിയെ ബോധിപ്പിച്ചത്എൽഡിഎഫിന്റെ ന്യായമായ ആവശ്യങ്ങൾ നിവേദനമായി നൽകുന്ന തിന് എൽഡിഎഫ് കൺവീനർ സഖാവ് നൗഫൽ ഖാൻ, സിപിഐഎം പ്രതിനിധി KN ഹുസൈൻ, കേരള കോൺഗ്രസ് എം പ്രതിനിധി സോജൻ ആലക്കുളം, ജനതാദൾ പ്രതിനിധി അക്ബർ നൗഷാദ്, ഐ എൻ എൽ പ്രതിനിധി കബീർ കീഴേടംനാഷണൽ ലീഗ് പ്രതിനിധി നവാസ് തുടങ്ങിയവർ പങ്കെടുത്തു. പൂഞ്ഞാർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെ കൂടി ബാധിക്കുന്ന പരിഷ്കരണത്തിൽ വേണ്ട അപാകതകൾ പരിഹരിക്കാനുള്ള നടപടി കൂടി ഉണ്ടാകണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.