ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വികസനസെമിനാർ 14-ാം പഞ്ചവത്സരപദ്ധതി 2022-27 നവകേരളത്തിന് ജനകീയാസൂത്രണം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 14-ാം പഞ്ചവത്സരപദ്ധതി നവകേരളത്തിന് ജനകീയാസൂത്രണം വികസനസെമിനാർ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. 13-ാംപഞ്ചവത്സരപദ്ധതിയിലൂടെ കൈവരിച്ച നേട്ടങ്ങൾ ചർച്ചചെയ്ത യോഗത്തിൽ വരുന്ന 5 വർഷക്കാലം നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ ചർച്ചചെയ്യുകയും കരട് പദ്ധതി രേഖയായി അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തു.

Advertisements

2022-23 വർഷത്തിൽ 35061000/ രൂപ പദ്ധതി വിഹിതമായും 3137000/ രൂപ മെയിന്റനൻസ് ഫണ്ട് ഇനത്തിലും ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ ലഭ്യമാകുന്ന ഫണ്ട് ഫലപ്രദമായി ഉപയോഗിച്ച് ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ശ്രമമാണ് ഈ കരട് പദ്ധതി നിർദ്ദേശങ്ങളിലുടെ വിഭാവനം ചെയ്യുന്നത്. വികസനസെമിനാർ നിർവഹണ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, ആസൂത്രണസമിതിയംഗങ്ങളും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും പങ്കെടുത്ത് ചർച്ചചെയ്ത് അന്തിമ പദ്ധതി രേഖ തയ്യാറാക്കുന്ന അവസാന ഒരുക്കത്തിലാണ് ബ്ലോക്ക് പഞ്ചായത്ത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ സ്വാഗതം ആശംസിച്ചു. ആസുത്രണസമിതി ഉപാദ്ധ്യക്ഷൻ എബി ലൂക്കോസ് വിഷയാവതരണം നടത്തി. ആശംസകൾ അർപ്പിച്ച്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ താമസ് സി വടക്കേൽ, വിജി ജോർജ്, ജോഷി ജോഷ്വാ, ഗീതാ നോബിൾ, അനുപവിശ്വനാഥൻ, ജില്ലാപഞ്ചായത്ത് മെമ്പർ കുമാരി. അനുപമ. പി.ആർ എന്നിവരും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്കുമാർ.ബി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മേഴ്സി മാത്യൂ, മിറയാമ്മ ഫെർണ്ണാണ്ടസ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെറ്റോ ജോസ്, ബിന്ദു സെബാസ്റ്റ്യൻ, രമ മോഹൻ, ജോസഫ് ജോർജ്, അക്ഷയ് ഹരി, മിനി സാവിയോ, കെ.കെ. കുഞ്ഞുമോൻ എന്നിവരും ആസൂത്രണസമിതി അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും ഉദ്യോഗസ്ഥ സുഹൃത്തുക്കളും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകല. നന്ദിയും പ്രകാശിപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.