തീക്കോയിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: ഈരാറ്റുപേട്ട തീക്കോയിയിൽ നിയന്ത്രണം വിട്ട കാർ കൊക്കയിലേയ്ക്കു മറിഞ്ഞ് യുവാവ് മരിച്ചു. 250 അടിയിലേറെ താഴ്ചയിലേയ്ക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ ഈരാറ്റുപേട്ട തീക്കോയി ഒറ്റയീട്ടി നമ്പുണ്ടാകത്ത് സുനീഷ് (34) ആണ് മരിച്ചത്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. ബന്ധുവീട്ടിൽ പോയ ശേഷം തിരികെ തന്റെ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു സുനീഷ്. ഈ സമയം നിയന്ത്രണം നഷ്ടമായ കാർ ഒറ്റയീട്ടിയ്ക്കു സമീപത്തെ കൊക്കയിലേയ്ക്കു മറിയുകയായിരുന്നു. കാർ ഏതാണ്ട് 250 അടിയിലേറെ താഴ്ചയിലേയ്ക്കാണ് മറിഞ്ഞത്. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന സുനീഷിനെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും രക്ഷാപ്രവർത്തനത്തിന് സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒടുവിൽ ഈരാറ്റുപേട്ട പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിക്കുകയായിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു.